സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

Breaking News USA West Asia

സമാധാന ബോര്‍ഡ് ഗാസ പദ്ധി മുന്നോട്ട്; ഹമാസിന്റെ നിരായൂധീകരണത്തിനു തുടക്കമാകും.

ഗാസയിലെ വെടിനിര്‍ത്തിലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഹമാസിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പദ്ധതി പ്രകാരം മുന്നോട്ടു പോകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കല്‍, റാഫാ ക്രോസിംഗ് വീണ്ടും തുറക്കല്‍, വരും ആഴ്ചകളില്‍ ഗാസയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടെക്നോക്രാറ്റിക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ ഇതിനകം നേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ ഊന്നി പറഞ്ഞു.

ഹമാസിന്റെ നിരായൂധീകരണത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കുന്നതിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ തിരിത്തിരിക്കുന്നത്. ആദ്യം ഘട്ടം മാര്‍ച്ചില്‍ അംഗീകരിക്കും.

തുരങ്കങ്ങള്‍ പൊളിച്ചുമാറ്റുന്നതിലൂടെ ആരംഭിച്ച് ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, തുടര്‍ന്ന് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, മോര്‍ട്ടാറുകള്‍ ഒടുവില്‍ ചെറിയ ആയുധങ്ങള്‍ എന്നിവയിലൂടെ ഘട്ടം ഘട്ടമായി വികസിപ്പിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.