ഇക്കിള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്നോ?

ഇക്കിള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്നോ?

Health

ഇക്കിള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്നോ?
ഇക്കിള്‍ വരാത്തവരാരുമില്ല; സാധാരണയായി ഇക്കിള്‍ പെട്ടന്നു വന്നു പോകുമെങ്കിലും ചില സമയത്ത് നീണ്ടുപോകാറുമുണ്ട്.

അപ്പോഴാണ് ഇക്കിളിന്റെ ബുദ്ധിമുട്ട് നാം മനസ്സിലാക്കുന്നത്. ശ്വാസകോശത്തെയും ഉദരത്തെയും തമ്മില്‍ വേര്‍പെടുത്തുന്ന പേശിയായ ഡയഫ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുമ്പോഴാണ് ഇക്കിള്‍ ഉണ്ടാകുന്നത്.

അമിതമോ, അതിവേഗത്തിലോ ഭക്ഷണം കഴിക്കുമ്പോഴും മദ്യമോ, കാര്‍ബൊണേറ്റഡ് പാനീയങ്ങളോ കുടിക്കുമ്പോഴും പെട്ടന്ന് ഇക്കിള്‍ വരാറുണ്ട്.

പേടി, മാനസിക സമ്മര്‍ദ്ദം, ദേഷ്യം എന്നിവ മൂലവും ഇക്കിള്‍ ഉണ്ടാവാം. ഐസിട്ട വെള്ളം കുടിക്കുന്നതിലൂടെയും, പഞ്ചസാര കഴിക്കുന്നതിലൂടെയും അല്ലെങ്കില്‍ കുറച്ചുനേരം ശ്വാസം പിടിച്ചു വെയ്ക്കുന്നതിലൂടെയും ഇക്കിള്‍ മാറ്റാന്‍ കഴിയും.

അതുപോലെ ഒരു സ്പൂണ്‍ തേന്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും നാരങ്ങാ നീര് കുടിക്കുന്നതും ഇക്കിളിന് ഫലവത്താണ്.

ശ്വാസ സംബന്ധമായോ, വയറിലെ പ്രശ്നങ്ങള്‍ കാരണമായോ ചിലപ്പോള്‍ ഇക്കിള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇക്കിള്‍ ശമിച്ചില്ലെങ്കില്‍ പെട്ടന്നുതന്നെ വൈദ്യ സഹായം തേടുകയാണ് പോംവഴി.