വാഴക്കൂമ്പിന്റെ പോഷക ഗുണങ്ങള്‍
വൈറ്റമിന്‍ എ,സി,ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്.
ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിദ്ധ്യം (5.74 മി.ഗ്രാം/100 ഗ്രാം) ദഹനത്തിനും പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിനും അത്യുത്തമം.
രോഗപ്രതിരോധശേഷി നല്കുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് അകാല വാര്‍ദ്ധക്യം തടയാനും ക്യാന്‍സറിനെ പ്രതിരോധിക്കാനും വരെ ശേഷിയുള്ളതാണെന്ന് പോഷകാഹാര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തില്‍ ഭേദമാക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ വാഴക്കൂമ്പ് സ്ഥിരമായി കഴിക്കുന്നതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു വരും ആഴ്ചയില്‍ 3-4 ദിവസം കറിയായി ഉപയോഗിക്കുന്നതാകും നല്ലത്.
രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.