ആന്‍ഡമാനില്‍നിന്നും മറ്റൊരു മഹാമാരി ഭീഷണി

ആന്‍ഡമാനില്‍നിന്നും മറ്റൊരു മഹാമാരി ഭീഷണി

Breaking News India

ആന്‍ഡമാനില്‍നിന്നും മറ്റൊരു മഹാമാരി ഭീഷണി
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കിയതുപോലെ മറ്റൊരു മഹാമാരി ഭീഷണികൂടി ലോകത്തിനു സംഭവിക്കാന്‍ സാദ്ധ്യതയെന്നു ഗവേഷകര്‍ ‍.

ആന്‍ഡമാന്‍ ദ്വീപുകളില്‍ കണ്ടെത്തിയ ‘കാന്‍ഡിഡ ഓറിസ്’ (സി-ഓറിസ്) എന്ന ഫംഗസ് മനുഷ്യന് വിനാശകാരിയായേക്കാമെന്നാണ് മുന്നറിയിപ്പ്.

എവിടെനിന്നു വന്നുഎന്നുപോലും അറിയാനാകാത്ത ഈ ഫംഗസിനു ഫംഗസ് രോഗങ്ങള്‍ക്കെതിരെ ഉപയോഗത്തിലുള്ള ഏതാണ്ടെല്ലാ മരുന്നുകളെയും ചെറുക്കുവാനുള്ള കഴിവിനെയാണ് ഭയക്കുന്നത്.

ഇതേപ്പറ്റിയുള്ള പഠനം എംബയോ എന്ന ജേണല്‍ പ്രസിദ്ധീകരിച്ചു. ഏകദേശം പത്തു വര്‍ഷം മുമ്പ് ഇതിന്റെ വകഭേദം മൂന്നു ഭൂഖണ്ഡങ്ങളിലെ മനുഷ്യരില്‍ കണ്ടെത്തിയിരുന്നു. അപകടകരവും മാരകവുമായ അണുബാധയ്ക്ക് കാരണമാകാന്‍ ഇതിനു കഴിയുമെന്നാണ് കണ്ടെത്തല്‍ ‍.

ലോകത്തെ പിടിച്ചുലച്ച കോവിഡ് രോഗം സി-ഓറിസന്റെ വിപുലമായ വ്യാപനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നു ഡല്‍ഹി സര്‍വ്വകലാശാലയിലെ മെഡിക്കല്‍ മൈക്രോളജിസ്റ്റ് ഡോ. അനുരാധ ചൌധരിയുടെ നേതൃത്വത്തിലുള്ള പഠനം പറയുന്നു.

ആന്‍ഡമാനിലെ ചതുപ്പു തീരങ്ങളില്‍നിന്നും വെള്ളക്കെട്ടില്‍നിന്നും കടല്‍ തീരത്തുനിന്നും മറ്റുമായി മണ്ണ് കടല്‍വെള്ളം എന്നിവയുടെ 48 സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.

മനുഷ്യ സ്പര്‍ശനത്തിനു തീരെ സഹാചര്യമില്ലാത്ത ഒരു ചതുപ്പില്‍നിന്നും ഒരു കടല്‍ത്തീരത്തുനിന്നുമാണ് സി-ഓറിസിനെ വേര്‍തിരിച്ചെടുത്തത്.