ഭക്ഷണത്തിലൂടെ വൃക്കയെ സംരക്ഷിക്കാം

ഭക്ഷണത്തിലൂടെ വൃക്കയെ സംരക്ഷിക്കാം

Health

ഭക്ഷണത്തിലൂടെ വൃക്കയെ സംരക്ഷിക്കാം
വൃക്ക രോഗികളുടെ എണ്ണം ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഹാര ക്രമീകരണത്തിലൂടെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വൃക്കയുടെ താളം തെറ്റിയാല്‍ ജീവന്‍ തന്നെ അപകടത്തിലാകും.

ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ചേ മതിയാകു.

രക്തം ശുദ്ധീകരിക്കാനും , ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കാനും, ശരീരത്തിലെ ജലാംശം ബാലന്‍സ് ചെയ്യാനും തുടങ്ങി വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. രോഗങ്ങള്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ശ്രദ്ധ ചെലുത്തണം. പഴം, വെണ്ണപഴം, ഓറഞ്ച്,

തക്കാളി തുടങ്ങി പൊട്ടാസ്യം അംശം കൂടുതലുള്ള പഴങ്ങള്‍ ഒഴിവാക്കുക. ഗോതമ്പ് ഭക്ഷണങ്ങളിലും തവിട് കൂടുതലുള്ള ചുവന്ന അരിയിലും ഫൈബര്‍ കൂടുതല്‍ ഉള്ളതിനാല്‍ ആരോഗ്യത്തിനു നല്ലതാണെങ്കിലും വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് നല്ലതല്ല. എന്തെന്നാല്‍ ഇതില്‍ പൊട്ടാസ്യം, ഫോസ്ഫറസ് അംശം കൂടുതലാണ്.

പാലുല്‍പ്പന്നങ്ങള്‍ പല തരത്തിലും നല്ലതാണെങ്കിലും ഇതിലും പൊട്ടാസ്യം, പോസ്ഫറസ്, പ്രോട്ടീന്‍ അംശം കൂടുതലുണ്ട്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവയിലും പൊട്ടാസ്യം കൂടുതലാണ്.

അതിനാല്‍ ഇതുപോലുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കിലും പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. അതുപോലെ ഉപ്പിന്റെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം.