ചുണ്ടയ്ക്കയുടെ ഗുണങ്ങള്‍
നാം കണ്ടുവരുന്ന ഒരു വഴുതന സസ്യമാണ് ചുണ്ടയ്ക്ക. നാട്ടുപുറങ്ങളില്‍ ഒരു പാഴ് സസ്യമായാണ് ഇതിനെ പലരും കാണുന്നത്.
എന്നാല്‍ ചിലരെങ്കിലും പച്ചക്കറിയായും ഒഷധമായും ഉപയോഗിക്കാറുണ്ട്. ഇതിന്റെ കായും പേരുമാണ് കൂടുതല്‍ ഉപയോഗിച്ചു വരുന്നത്. രണ്ടു തരത്തിലുള്ള ചുണ്ടയാണ് നാട്ടിന്‍ പുറങ്ങളിലുള്ളത്.
ഒന്ന് പുത്തരി ചുണ്ട (വെള്ള പൂക്കള്‍ ), ചുമ, നീരിറക്കം, മൂത്രാശയ രോഗങ്ങള്‍ , ആസ്ത്മ, ത്വക്ക് രോഗങ്ങള്‍ , ദന്ത രോഗങ്ങള്‍ , ഛര്‍ദ്ദി എന്നിവയ്ക്ക് പുത്തരി ചുണ്ട ഉത്തമ ഔഷധമാണ്. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകള്‍ ശരീരരത്തിലെ രക്ത പ്രവാഹം വേഗത്തിലാക്കാനും രക്ത സമ്മര്‍ദ്ദം തടയാനും സഹായിക്കുന്നു.
ചുണ്ടയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചുണ്ടങ്ങ ഉത്തമമാണ്. രണ്ടാമത് പുണ്യാഹ ചുണ്ട.
(വയലറ്റ് പൂക്കള്‍ ) ഇത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു.


Comments are closed.