ബംഗ്ളാദേശ് തിരഞ്ഞെടുപ്പ് 12-ന്; ആശങ്കയോടെ സ്ത്രീകളുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍
ബംഗ്ലാദേശ് ഫെബ്രുവരി 12-ന് ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. തീവ്രവാദവും ആക്രമണങ്ങളും വര്‍ദ്ധിക്കുന്ന കാര്യത്തില്‍ ന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു.
2024 ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ പുറത്താക്കിയതിനുശേഷം ഭീഷണികളും ആക്രമണങ്ങളും, സാമൂഹിക ബഹിഷ്ക്കരണങ്ങളും വര്‍ദ്ധിച്ചുവെന്ന് വിശ്വാസികള്‍ പറയുന്നു. മുസ്ളീം ഭൂരിപക്ഷ ജനസംഖ്യയുള്ള ഒരു ദക്ഷിണേഷ്യന്‍ രാജ്യമായ ബംഗ്ളാദേശില്‍ തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങളും സാമൂഹിക വെല്ലുവിളികളും മതന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ 18 മാസത്തിനിടയില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഇടയ്ക്കിടെ അക്രമങ്ങളും കൊലപാതകങ്ങളും സ്വത്ത് നശീകരണങ്ങളും നേരിട്ടിട്ടുണ്ട്.
ഈ സംഭവങ്ങളില്‍ പലതും മുന്‍കാല തിരഞ്ഞെടുപ്പ് അക്രമങ്ങളുടെ ഓര്‍മ്മകള്‍ വീണ്ടും ജ്വലിപ്പിക്കുന്നു. “ഞങ്ങള്‍ നിരന്തരമായി ഭയത്തിലാണ് ജീവിക്കുന്നത്” ധാക്കയിലെ ഒരു ക്രിസ്ത്യന്‍ സ്കൂള്‍ അദ്ധ്യാപകന്‍ പറഞ്ഞു. ചര്‍ച്ചുകള്‍ നിരീക്ഷിക്കപ്പെടുന്നു.
ചുവരുകളില്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. കുടുംബങ്ങള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ളാദേശിലെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ഏകദേശം 5 ലക്ഷം പേര്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊള്ളയടിക്കപ്പെട്ട വീടുകള്‍, കത്തിച്ച ആരാധനാലയങ്ങള്‍ ഇസ്ളാമില്‍നിന്നോ ഗോത്രങ്ങളില്‍നിന്നോ മതംമാറി ക്രിസ്ത്യാനിയായാല്‍ വലിയ അപകടത്തില്‍ പെടുമെന്ന് പാസ്റ്റര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

