സുവിശേഷം പ്രസംഗിച്ചതിന് അദ്ധ്യാപകനെ പുറത്താക്കിയ കേസ് ഒത്തുതീര്‍പ്പായി

സുവിശേഷം പ്രസംഗിച്ചതിന് അദ്ധ്യാപകനെ പുറത്താക്കിയ കേസ് ഒത്തുതീര്‍പ്പായി

Europe Middle East

യു.കെയില്‍ സുവിശേഷം പ്രസംഗിച്ചതിന് അദ്ധ്യാപകനെ പുറത്താക്കിയ കേസ് ഒത്തുതീര്‍പ്പായി
ലണ്ടന്‍: യു.കെ.യില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി സ്കൂളില്‍നിന്നും പുറത്താക്കപ്പെട്ട അദ്ധ്യാപകന് അധികൃതര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പിലാക്കി.

ലീഡ്സ് നഗരത്തിലെ ടെമ്പിള്‍ മൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായ ആന്‍ഡി നിക്സ് (65) നാണ് നീതി ലഭിച്ചത്. യു.കെ.യില്‍ ധാര്‍മ്മിക അധഃപതനവും മറ്റും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തന്റെ സ്കൂള്‍ അദ്ധ്യാപന സമയങ്ങളിലെ ഒഴിവു ദിനങ്ങളില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും മൂല്യച്യുതിക്കും അധാര്‍മ്മികതയ്ക്കുമെതിരെ ശബ്ദിക്കുകയുമായിരുന്നു.

2022-മാര്‍ച്ചില്‍ നിക്സിനെ എച്ച് ആര്‍ മാനേജിംഗ് ഹെഡ്ടീച്ചര്‍ മാത്യു വെസ്റ്റ് ഓഫീസിലേക്ക് വിളിപ്പിക്കുകയും സ്വവര്‍ഗ്ഗാനുരാഗത്തിനെതിരായി പരാമര്‍ശം നടത്തി എന്ന കുറ്റതേതിനു അറസ്റ്റു ചെയ്ത വിവരം ചോദിച്ചറിഞ്ഞു. എന്നാല്‍ ഞാന്‍ ഒരു ക്രിസ്ത്യന്‍ സുവിശേഷകന്‍ കൂടിയാണെന്നും ആ അവസരത്തില്‍ 2021 ജൂലൈയില്‍ തന്നെയും സഹസുവിശേഷകനായ ഡേവിഡ് മക്കോണലിനൊപ്പം അറസ്റ്റു ചെയ്തതായും പറഞ്ഞു.

താന്‍ ക്രിസ്ത്യാനിയാകുന്നതിനു മുമ്പുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തപ്പോഴായിരുന്നു അറസ്റ്റ്. തന്നെ ജയിലിലേക്കു കൊണ്ടുപോവുകയും ഒരു മാസത്തിനകം നിക്സനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കിയതായി പോലീസ് അറിയിച്ചിരുന്നു.

നിക്സന്റെ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ സ്കൂള്‍ ധാര്‍മ്മികതകളെയും മൂല്യങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ അനുയോജ്യമല്ലാ എന്നു വെസ്റ്റ് പറഞ്ഞു. എന്നിട്ടും താന്‍ ക്രിസ്ത്യന്‍ ദൌത്യം ഉപേക്ഷിക്കാന്‍ നിക്സ് തയ്യാറായില്ല.

തന്നെ സ്കൂളില്‍നിന്ന് പുറത്താക്കിയതായി അറിയിപ്പു ലഭിച്ചതിനുശേഷം നിക്സ് നിയമപരമായി ഹൈസ്കൂളിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.

ഇതില്‍ ക്രിസ്ത്യന്‍ ലീഗല്‍ സെന്റര്‍ അദ്ദേഹത്തിന്റെ കേസില്‍ പിന്തുണച്ചു. ഈ കേസാണ് ഒടുവില്‍ ഒത്തുതീര്‍പ്പായത്. ഇതുപ്രകാരം നിക്സന് 8,900 യു.എസ്. ഡോളര്‍ നഷ്ടപരിഹാരം നല്‍കുവാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.