തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

Cookery Health

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍
ദാഹമകറ്റാന്‍ ചിലര്‍ കിട്ടുന്ന വെള്ളമൊക്കെ കുടിക്കുന്ന ശീലക്കാരാണ്. ഇത് നല്ലതല്ല. നല്ല കുടിവെള്ളം തിളപ്പിച്ചാറിയശേഷം മാത്രമെ കുടിക്കാവു.

ശുദ്ധീകരിക്കാത്ത പച്ചവെള്ളം കുടിക്കരുത്. എത്ര ആരോഗ്യവാന്മാരായലും അധികമായി പച്ചവെള്ളം കുടിക്കരുത്. പച്ചവെള്ളം കഫവര്‍ദ്ധകമാണ്. തിളപ്പിച്ചു മാത്രമെ കുടിക്കാവു. തിളപ്പിച്ചാറിയ വെള്ളം ദഹനശക്തി വര്‍ദ്ധിപ്പിക്കും. തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്കു ഹിതകരമാണ്. മൂത്രാശയ ശുദ്ധി ഉണ്ടാകും.

എക്കിള്‍ ‍, വയറുവീര്‍ച്ച, പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹന രസങ്ങളുടെ വര്‍ദ്ധനവിനും ദഹനം എളുപ്പത്തിലാക്കാനും കാലുകളുടെ പെരിസ്റ്റാലിക് ചലനങ്ങളെ ത്വരിതപ്പെടുത്താനും ചൂടുവെള്ളം സഹായിക്കും.

ആഹാരം കഴിക്കുന്നതിനു മുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ ശരീരം മെലിയുകയും ആഹാരത്തിനുശേഷം കുടിച്ചാല്‍ ശരീരം തടിക്കുകയും ചെയ്യും. വളരെ ആഴമുള്ള കിണറ്റിലെ വെള്ളം ക്ഷാരസ്വഭാവമുള്ളതും പിത്തത്തെ വര്‍ദ്ധിപ്പിക്കുന്നതുമാണ്. നാട്ടിലെ കുഴല്‍ക്കിണറുകളിലെ വെള്ളം ഇത്തരത്തിലുള്ളവയാകാം.

ഈ വെള്ളം തിളപ്പിച്ചാറ്റിച്ചു കുടിക്കണം. തിളപ്പിച്ച് ഒരു രാവും ഒരു പകലും കഴിഞ്ഞ് ആ വെള്ളം ഉപയോഗിച്ചാല്‍ പലവിധ രോഗങ്ങളും പിടിക്കുവാന്‍ സാദ്ധ്യതയുണ്ട്. മലിനീകരണപ്പെട്ട ജലത്തിന്റെ ഉപയോഗം മൂലം അധികമായ ദാഹം, വയര്‍ വീര്‍പ്പ്, വിവിധ പനികള്‍ ‍, ശ്വാസം മുട്ടല്‍ ‍, കണ്ണിനു വിവിധ രോഗങ്ങള്‍ ‍, ശരീരം മുഴുവന്‍ ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ പിടികൂടാം.