യിസ്രായേലില്‍ കഴിയുന്ന 30,000 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വേണംയിസ്രായേലില്‍ കഴിയുന്ന 30,000 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വേണം

Breaking News Middle East

യിസ്രായേലില്‍ കഴിയുന്ന 30,000 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വേണം
യെരുശലേം: യിസ്രായേല്‍ യഹൂദന്റെ സ്വന്തം നാടാണ്. അവിടെ യഹൂദന്മാര്‍ മാത്രമാണ് ജീവിക്കുന്നത് എന്നാണ് നാമെക്കെ കരുതിയിരിക്കുന്നത്.

എന്നാല്‍ ആ ധാരണ മാറ്റേണ്ടിയിരിക്കുന്നു. ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന പതിനായിരക്കണക്കിനു ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായി യിസ്രായേലില്‍ എത്തി വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നതാണ് വസ്തുത. ഇവരില്‍ എറിത്രിയന്‍ രാഷ്ട്രത്തില്‍നിന്നും വന്ന് അഭയാര്‍ത്ഥികളായി താമസിക്കുന്നത് 30,000 ക്രൈസ്തവരാണ്.

ഇവര്‍ക്ക് ദൈവവചനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ആവശ്യത്തിനു ബൈബിളുകള്‍ ഇവര്‍ക്കില്ല. സ്വന്തം ഭാഷയില്‍ ബൈബിളുകള്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഒരു ക്രിസ്ത്യന്‍ സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ബര്‍ണബാസ് ഫണ്ട് എന്ന സംഘടന എറിത്രിയന്‍ ഭാഷയായ ടൈഗ്രീനിയ ഭാഷയില്‍ പ്രിന്റു ചെയ്ത ബൈബിളുകള്‍ യിസ്രായേലില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് എത്തിച്ച് വിതരണം ചെയ്യുവാനുള്ള യത്നത്തിലാണ്. പക്ഷെ പ്രിന്റു ചെയ്ത ബൈബിളുകള്‍ യിസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ എത്തിക്കാനുള്ള ചിലവ് 8.40 യു.എസ്. ഡോളര്‍ വേണ്ടിവരുന്നു.

യിസ്രായേലില്‍ സാധാരണക്കാരായ യഹൂദന്മാര്‍ പോലും വളരെ ഹൃദയം തുറന്നാണ് തങ്ങളുടെ വാഗ്ദത്ത ഭൂമിയില്‍ ക്രൈസ്തവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊക്കെ ലഭ്യമാണ്. എന്നാല്‍ അവര്‍ക്ക് യേശുക്രിസ്തുവുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു. ഇതിന് ദൈവവചനം മാത്രമാണ് ഏക പോംവഴി.

ദൈവവചനം ഒരു വ്യക്തിയുടെ ഹൃദയത്തിനു നല്‍കുന്ന സന്തോഷവും രൂപാന്തിരവും, പ്രത്യാശയും വര്‍ണ്ണിക്കാനാവാത്തതാണ്. അതിനായി ഏതൊരു ക്രൈസ്തവ സഹോദരങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും പ്രതീക്ഷിക്കുകയാണ് എറിത്രിയന്‍ ക്രൈസ്തവര്‍ ‍. അവരുടെ സ്വന്തം ഭാഷയിലുള്ള ബൈബിള്‍ എത്തിച്ചു കൊടുക്കാനായിട്ടുണ്ട്.

എന്നാല്‍ നല്ലൊരു വിഭാഗത്തിന്റെയും കൈകളില്‍ ബൈബിള്‍ എത്തിയിട്ടില്ലെന്നാണ് സംഘടന അറിയിക്കുന്നത്. വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയിലെ ആകെ ജനസംഖ്യ 49.5 ലക്ഷമാണ്. പ്യു റിസര്‍ച്ച് കണക്കുപ്രകാരം ക്രൈസ്തവര്‍ 63 ശതമാനവും മുസ്ളീങ്ങള്‍ 36 ശതമാനവുമാണ്. ഇതില്‍ ഓര്‍ത്തഡോക്സും, കത്തോലിക്കരുമാണ് ഭൂരിഭാഗവും.

കൂടാതെ നിരവധി പ്രൊട്ടസ്റ്റന്റ് സഭകളുമുണ്ട്. അടുത്തകാലത്തായി ഉണര്‍വ്വു സഭകള്‍ ശക്തി പ്രാപിച്ചു വരുന്നു. അതിനാല്‍ പീഢനങ്ങളും വര്‍ദ്ധിക്കുന്നു. ഭരണകൂടത്തിന്റെ പീഢനങ്ങള ഭയന്നാണ് അഭയാര്‍ത്ഥികളായി വിശ്വാസികള്‍ യിസ്രായേലില്‍ കഴിയുന്നത്.