പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍
പൈനാപ്പിള്‍ കഴിക്കാത്തവരാരുമില്ലായിരിക്കാം. ആരോഗ്യത്തിനു ആവശ്യമുള്ള നിരവധി ഗുണങ്ങളാണ് സാധാരണക്കാരുടെ ഫ്രൂട്ടായ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്.
ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മധുരത്തിനു കത്തിച്ചു കളയാന്‍ കഴിയും. വണ്ണം കുറയ്ക്കാനും പറ്റിയ ഒരു ഫ്രൂട്ടാണ് പൈനാപ്പിള്‍ . ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ഉത്തമമാണ്.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാനും പൈനാപ്പിള്‍ സഹായിക്കും. കുറഞ്ഞ അളവിലുള്ള സോഡിയവും കൂടിയ അളവിലുള്ള പൊട്ടാസ്യവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
ശരീരത്തിലുണ്ടാകുന്ന കഠിനമായ പല വേദനകള്‍ക്കും ആശ്വാസമാകുന്ന നിരവധി ഘടകങ്ങളും പൈനാപ്പിളിലുണ്ട്. ഇവയിലെ ബ്രോമെലെയ്ന്‍ എന്ന എന്‍സൈം വേദന ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നതും പൈനാപ്പിള്‍ തടയും.
ആസ്പിരിന്‍ ഗുളികകള്‍ക്ക് തുല്യമാണ് പൈനാപ്പിളിന്റെ ഉപയോഗം. ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്. വന്ധ്യതാ പ്രശ്നമുള്ള സ്ത്രീകള്‍ക്ക് ഒരു ഉത്തമ ഭക്ഷണമാണ് പൈനാപ്പിള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.