യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള നഗരഹാള്‍ വെളിച്ചം കണ്ടു

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള നഗരഹാള്‍ വെളിച്ചം കണ്ടു

Breaking News Middle East

യെരുശലേമില്‍ 2000 വര്‍ഷം മുമ്പുള്ള നഗരഹാള്‍ വെളിച്ചം കണ്ടു
യെരുശലേം: പഴയ യെരുശലേം നഗരത്തില്‍ 2000 വര്‍ഷം മുമ്പ് പണിത ഭൂഗര്‍ഭ ആഡംബര നഗര ഹാള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

രണ്ടാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന ഈ പൊതുഹാള്‍ യെരുശലേമിലെ പടിഞ്ഞാറന്‍ മതിലിനു സമീപമാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ കണ്ടെത്തിയത്.

അന്നത്തെ കാലത്ത് യിസ്രായേലില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കൂടിവരവിനും മറ്റും ഉപയോഗിച്ചിരിക്കാമെന്നാണ് പര്യവേഷണ സംഘത്തിനു നേതൃത്വം നല്‍കിയ ഷ്ളോമിത് വെക്സ്ളന്‍ ബദോള പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ ഹാള്‍ 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ചാള്‍സ് വാറനായിരുന്നു ആദ്യം കണ്ടെത്തിയത്.

150 വര്‍ഷത്തെ നിരന്തര ഗവേഷണങ്ങളുടെ ഫലമായി ഈ വിപുലമായ കെട്ടിടം പഴയ നിലയില്‍ത്തന്നെ പുനര്‍നിര്‍മ്മിച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു.

ബിസി 143-37 കാലഘട്ടത്തിലായിരിക്കും ഇത് നിര്‍മ്മിച്ചതെന്നും എഡി 20-30 വരെ സജീവമായിരുന്നിരിക്കാമെന്നും ഗവേഷകര്‍ കരുതുന്നു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***