നിങ്ങൾ അറിഞ്ഞത് ഏത് യേശുവിനെ

നിങ്ങൾ അറിഞ്ഞത് ഏത് യേശുവിനെ

നിങ്ങൾ അറിഞ്ഞത് ഏത് യേശുവിനെ? യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ യേശുവും നഥനയേലും തമ്മിൽ നടക്കുന്ന ഒരു സംഭാഷണമുണ്ട്. (യോഹന്നാൻ 1:43-51). യേശു നഥനയേലിനെ കുറിച്ച് ഒരു സാക്ഷ്യം അവിടെ പറയുന്നു, “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല.” താൻ ആദ്യമായി കാണുന്ന വ്യക്തി ഇങ്ങനെ ഒരു സാക്ഷ്യം പറഞ്ഞത് കേട്ട് ആശ്ചര്യപ്പെട്ട നഥനയേലിന്റെ ചോദ്യം ശ്രദ്ധിക്കുക; “എന്നെ എവിടെ വെച്ച് അറിയും?” യേശു വളരെ ലളിതമായാണ് ആ സംഭാഷണം മുൻപോട്ടു കൊണ്ടുപോകുന്നത്. “ഫിലിപ്പൊസ് നിന്നെ […]

Continue Reading
റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍ കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 16 വരെ പുലമണ്ണിലുള്ള കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി പെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് മൂന്നിന് ഫെയ്ത്ത്ഹോമില്‍നിന്നും പുറപ്പെടുന്ന ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിനു ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംമ്പര റാലി, കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ വന്നെത്തുന്നതോടെ കണ്‍വന്‍ഷനു തുടക്കമാകും. ദിവസവും രാവിലെ 7-നു ബൈബിള്‍ ക്ലാസ്സ്, […]

Continue Reading
ബിഷപ്പ് ഡോ:സി .വി.മാത്യു ജനുവരി 7 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു .

ബിഷപ്പ് ഡോ:സി .വി.മാത്യു ജനുവരി 7 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു .

ബിഷപ്പ് ഡോ:സി .വി.മാത്യു ജനുവരി 7 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു . – പി.പി. ചെറിയാന്‍ ഹൂസ്റ്റൺ : സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗീകനുമായ ബിഷപ്പ് ഡോ.:സി .വി.മാത്യു ജനുവരി 7ന് ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌ (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത് […]

Continue Reading
സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ്

സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ്

സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്ടോബര്‍ 7,8 തീയതികളില്‍ കൊല്ലം, പെരിങ്ങാലം മാര്‍ത്തോമ്മാ ധ്യാന തീരത്തില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് നടക്കും. സഭാ വ്യത്യാസമില്ലാതെ അദ്ധ്യാപകര്‍ പങ്കെടുക്കും. അദ്ധ്യാപനം എങ്ങനെ വിദ്യാര്‍ത്ഥി സൌഹൃദമാകാകം, പഠന സംവിധാനം, മോഡല്‍ ക്ളാസ്സുകള്‍ ‍, ചര്‍ച്ചാ വേദികള്‍ ‍, കുട്ടികളുടെ മനഃശാസ്ത്രം, കുട്ടികളുടെ ദൈവ ശാസ്ത്രം തുടങ്ങിയതില്‍ ക്ലാസ്സെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേര്‍ക്കാണു പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ക്ക് (Reg.link:bit.ly/tiss19) ല്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്യാം. […]

Continue Reading
ഐ.പി.സി. മദ്ധ്യപ്രദേശ് സ്റ്റേറ്റ് സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍

ഐ.പി.സി. മദ്ധ്യപ്രദേശ് സ്റ്റേറ്റ് സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍

ഐ.പി.സി. മദ്ധ്യപ്രദേശ് സ്റ്റേറ്റ് സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഭോപാല്‍ ‍: ഒക്ടോബര്‍ 5-8 വരെ ഭോപ്പാല്‍ പൂര്‍ണ്ണോദയ ക്യാമ്പസില്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍ വാളകം, രാജു മേത്ര, സണ്ണി ഫിലിപ്പ്, മേഴ്സി ഫിലിപ്പ്, ഷൈനി തോമസ് എന്നിവര്‍ ശുശ്രൂഷിക്കും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.ജെ. പൌലോസ് (സെക്രട്ടറി), പാസ്റ്റര്‍ വര്‍ഗ്ഗീസ് മാത്യു, മറ്റ് സീനിയര്‍ ശുശ്രൂഷകന്മാര്‍ വിവിധ മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും. […]

Continue Reading
ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍

ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍

ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍ ബ്രിസ്ബെയ്ന്‍ ‍: ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ ഒന്‍പതാമതു സമ്മേളനം ഏപ്രില്‍ 12-14 വരെ ബ്രിസ്ബെയ്നില്‍ (നോര്‍ത്ത് സൈഡ് ക്രിസ്ത്യന്‍ കോളേജ്, 151 ഫ്ളോട്ടന്‍ സ്ട്രീറ്റ്, എവെര്‍ട്ടന്‍ പാര്‍ക്ക്, ക്വീന്‍സ് ലാന്‍ഡ് 4053) നടക്കും. ‘ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്‍ക’ (2 കൊരി.7: 1) എന്നതാണ് ചിന്താവിഷയം. സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തന്മാരായ കര്‍ത്തൃദാസന്മാര്‍ പ്രസംഗിക്കും. യൂത്ത്, ഫാമിലി, ലേഡിസ് സെക്ഷനുകള്‍ ഉണ്ടായിരിക്കും. പാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് നാഷണല്‍ പ്രസിഡന്റും പാസ്റ്റര്‍ ഏലിയാസ് […]

Continue Reading
95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍

95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍

95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍ കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കും. “വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും” എന്നതാണ് കണ്‍വന്‍ഷന്‍ തീം. കണ്‍വന്‍ഷനോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രിയില്‍ പ്രമുഖ പെന്തക്കോസ്ത് സഭകളുടെ നേതാക്കള്‍ പങ്കെടുക്കുകയും ലഘു സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ചൊവ്വാഴ്ച പകല്‍ ഹെബ്രോന്‍ ബൈബിള്‍ കോളേജ് ഗ്രാഡുവേഷന്‍ ‍, വ്യാഴാഴ്ച […]

Continue Reading
പുതുപ്പള്ളി കണ്‍വന്‍ഷന്‍

പുതുപ്പള്ളി കണ്‍വന്‍ഷന്‍

പുതുപ്പള്ളി കണ്‍വന്‍ഷന്‍ ഐപിസി പുതുപ്പള്ളി സെന്റര്‍ 30-ാമതു കണ്‍വന്‍ഷന്‍ ഡിസംബര്‍ 12-16 വരെ മാങ്ങാനം മന്ദിരം കവലയ്ക്കു സമീപം നടക്കും. പാസ്റ്റര്‍ പി.എ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍ ‍, ബാബു ചെറിയാന്‍ ‍, വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ്, സി.സി. ഏബ്രഹാം, ഷാജി. എം. പോള്‍ എന്നിവര്‍ പ്രസംഗിക്കും. ബേര്‍ശേബാ വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

Continue Reading
ഐപിസി സോദരി സമാജം ക്യാമ്പ്

ഐപിസി സോദരി സമാജം ക്യാമ്പ്

ഐപിസി സോദരി സമാജം ക്യാമ്പ് കുമ്പനാട്: ഐപിസി സോദരി സമാജം കേരളാ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 16-18 വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ഫിലിപ്പ് പി. തോമസ്, എന്നിവരും അനുഗ്രഹീതരായ സഹോദരിമാരും പ്രസംഗിക്കും. 9447367021, 97470 33699.

Continue Reading
സെന്റര്‍ കണ്‍വന്‍ഷന്‍

സെന്റര്‍ കണ്‍വന്‍ഷന്‍

സെന്റര്‍ കണ്‍വന്‍ഷന്‍ മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്റര്‍ 61-ാമതു കണ്‍വന്‍ഷന്‍ ജനുവരി 1-6 വരെ സീയോന്‍പുരം ഗ്രൌണ്ടില്‍ നടക്കും. സെന്റര്‍ പാസ്റ്റര്‍ കെ.വി. ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ഫിലിപ്പ് പി. തോമസ്, തോമസ് ഫിലിപ്പ്, ഷിബു തോമസ്, അനീഷ് ഏലപ്പാറ, എബി അയിരൂര്‍ ‍, എം.എ. തോമസ് എന്നിവര്‍ പ്രസംഗിക്കും. ബുധനാഴ്ച പകല്‍ പാസ്റ്റര്‍മാരുടെ യോഗം, വ്യാഴാഴ്ച ബൈബിള്‍ കോളേജ് ബിരുദദാനം, വെള്ളിയാഴ്ച സോദരി സമ്മേളനം, ശനിയാഴ്ച മാസയോഗം, സണ്ടേസ്കൂള്‍ ‍-പിവൈപിഎ സംയുക്ത വാര്‍ഷികം, ഞായറാഴ്ച […]

Continue Reading