ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ്

ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ് ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ തൊഴില്‍ശാലാ വളപ്പില്‍ ക്രിസ്ത്യാനികളായ യുവ ദമ്പതികളെ മതവിദ്വേഷത്തിന്റെ പേരില്‍ മര്‍ദ്ദിച്ച് അവശരാക്കി ചുട്ടുകരിച്ച കേസില്‍ 106 മുസ്ളീങ്ങള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തു.   കഴിഞ്ഞ നവംബറിലായിരുന്നു ലോകത്തെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. ലാഹോറിനു സമീപം കോട്ട് രാധ കിഷനിലെ ഇഷ്ടികച്ചൂളയിലെ ജോലിക്കാരായ ഷഹബാബ് മസിഹ് (32) ഭാര്യ ഷമാ ബീബി (20) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.   ഇരുവരും ഖുറാന്റെ പേജ് […]

Continue Reading

മുംബൈയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ മകന്വരനെത്തേടി അമ്മയുടെ പത്ര പരസ്യം

മുംബൈയില്‍ മകന് വരനെത്തേടി അമ്മയുടെ പത്ര പരസ്യം മുംബൈ: വിദേശ രാജ്യങ്ങളില്‍ സാധാരണ കണ്ടു വരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലും സ്ഥാനം പിടിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായ മകന് വരനെത്തേടിയുള്ള പത്രപ്പരസ്യം സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുന്നതാണ് വാര്‍ത്ത.   ഇന്ത്യയില്‍ മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത പത്രപ്പരസ്യം നല്‍കിയത് പത്മ അയ്യര്‍ എന്ന മാതാവാണ്. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും, എല്‍ ‍.ജി.ബി.ടി. പ്രവര്‍ത്തകുനുമായ ഹരീഷ് അയ്യര്‍ (36) എന്ന മകുനുവേണ്ടിയാണ് മകന്റെ താല്‍പ്പര്യങ്ങളെ മനസ്സിലാക്കി ഒരു […]

Continue Reading

ബംഗളുരുവില്‍ തടാകത്തില്‍ തീ പിടുത്തമുണ്ടാകുന്നതു ആശങ്ക പരത്തുന്നു

ബംഗളുരുവില്‍ തടാകത്തില്‍ തീ പിടുത്തമുണ്ടാകുന്നതു ആശങ്ക പരത്തുന്നു ബംഗളുരു: രാസമാലിന്യങ്ങള്‍ അമിതമായ തോതില്‍ കലര്‍ന്നതിനെത്തുടര്‍ന്ന് പതഞ്ഞുപൊങ്ങി തീപിടച്ച ബെലന്തൂര്‍ അമ്മനി തടാകത്തില്‍ തുടരെ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നു. മെയ് 15- വെള്ളിയാഴ്ച രാത്രിയുണ്ടായ ആദ്യ സംഭവത്തിനുശേഷം നാലു തവണയാണ് തീപിടുത്തമുണ്ടായത്.   ഓരോ തവണയും തീപിടുത്തത്തിന്റെ കാടിന്യം വര്‍ദ്ധിക്കുന്നത് മലയാളികളടക്കമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന എച്ച്.എ.എല്‍ മേഖലയില്‍ കനത്ത ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. തീയും പതയും ശമിപ്പിക്കാന്‍ […]

Continue Reading

പുരുഷന്റെ സഹായമില്ലാതെ ഇനി അമ്മയാകാം

പുരുഷന്റെ സഹായമില്ലാതെ ഇനി അമ്മയാകാം പാരീസ്: മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും ആണ്‍-പെണ്‍ ബന്ധത്തിലൂടെയാണ് സന്തതി പിറവിയെടുക്കുന്നത്. എന്നാല്‍ ഇനി മനുഷ്യരില്‍ ഈ പ്രക്രീയയുടെ ആവശ്യമില്ലാതെതന്നെ സന്തതി ലഭിക്കുന്ന അവസ്ഥയിലേക്കു ശാസ്ത്രലോകം എത്തി.   സ്ത്രീകള്‍ക്ക് ഇനി പുരുഷന്റെ സഹായമില്ലാതെ ഗര്‍ഭവതിയാകാം. അതായത് പുരുഷബീജം കൃത്രിമമായി പരീക്ഷണശാലയില്‍ സൃഷ്ടിച്ചതായി ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ഫ്രാന്‍സിലെ ല്യോണ്‍ നഗരത്തിലെ ‘കല്ലിറ്റെം’ എന്ന ഫെര്‍ട്ടി ലാബിലെ ഗവേഷകരാണ് കൃത്രിമ ബീജം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നത്.   ലോകത്ത് ഇത് ആദ്യമായാണ് പരീക്ഷിച്ചു വിജയിച്ചതെന്ന് […]

Continue Reading

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി റോം: ഇറ്റലിയിലെ 80കാരനായ ചിത്രകാരന്‍ തന്റെ സ്വന്തം കൈപ്പടയില്‍ രചിച്ച സമ്പൂര്‍ണ്ണ ബൈബിള്‍ പുറത്തിറക്കി.   പ്രധാനപ്പെട്ട സംഭവങ്ങള്‍ ‍, വ്യക്തികള്‍ ‍, സ്ഥലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ച ഇല്ലസ്ട്രെയ്റ്റ് ബൈബിളാണ് ഡിനോ മസ്സോളിയെന്ന ക്രിസ്ത്യാനി തയ്യാറാക്കിയത്. തന്റെ 10 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലാണ് എ4 പേപ്പറില്‍ 1473 പേജുള്ള വര്‍ണ്ണ നിറത്തിലുള്ള ബൈബിള്‍ ഒരുക്കിയത്.   ഈ ബൈബിള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് […]

Continue Reading

എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു അസ്സീല: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ സ്നാനം ഏറ്റു വിശ്വാസത്തില്‍ വന്ന 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. എത്യോപ്യയിലെ പ്രമുഖ ഗരമായ അസ്സീലയില്‍ പ്രാദേശിക സഭയില്‍ നടന്ന സ്നാന ശുശ്രൂഷയില്‍ പങ്കെടുത്തവരെയാണ് അറസ്റ്റു ചെയ്ത്. ഏപ്രില്‍ 25ന് ഒരു പ്രാദേശിക സഭയില്‍ 40 പേര്‍ പുതുതായി വിശ്വാസത്തില്‍ വന്നു സ്നാനപ്പെടുകയുണ്ടായി. ഒരു പ്രമുഖ ക്രൈസ്തവ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്നാന ശുശ്രൂഷ.   […]

Continue Reading

കെനിയയില്‍ ഒബാമ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു സംസാരിക്കരുത്: 700 പാസ്റ്റര്‍മാര്‍

കെനിയയില്‍ ഒബാമ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു സംസാരിക്കരുത്: 700 പാസ്റ്റര്‍മാര്‍ നെയ്റോബി: ജൂലൈ മാസത്തില്‍ കെനിയ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമഅവിടെ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് പ്രസംഗിക്കരുതെന്ന് 700 ഓളം പാസ്റ്റര്‍മാരുടെ മുന്നറിയിപ്പ്.   കെനിയയിലെ പെന്തക്കോസ്ത്-ബാപ്റ്റിസ്റ്റ്-പ്രൊട്ടസ്റ്റന്റ് സഭകളുടെ ഐക്യ വേദിയായ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് കെനിയയുടെ പാസ്റ്റര്‍മാര്‍ സംയുക്തമായി തയ്യാറാക്കിയ അഭ്യര്‍ത്ഥനാ സന്ദേശം ഒബാമയ്ക്ക് അയച്ചു കഴിഞ്ഞു. ഒബാമ കെനിയയില്‍ വരുമ്പോള്‍ സ്വവര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗ രതി എന്നീ വിഷയങ്ങളെക്കുറിച്ച് സംവാദം നടത്തേണ്ട യാതൊരു […]

Continue Reading

സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു

സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു ദമാസ്ക്കസ്: സിറിയയില്‍ കഴിഞ്ഞ 4 വര്‍ഷമായി തുടര്‍ന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ക്രൈസ്തവരുടെ 63 ഓളം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട്.   പ്രമുഖ മനുഷ്യാവകാശ സംഘടനയായ സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട 21 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. സിറിയന്‍ പ്രസിഡന്റിന്റെ സ്യന്യവും ഇദ്ദേഹത്തെ പുറത്താക്കുവാന്‍ നടത്തുന്ന വിമത പക്ഷവും കൂടാതെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ന്യൂനപക്ഷമായ ക്രൈസ്തവര്‍ […]

Continue Reading

നൈജീരിയായില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 70 ക്രൈസ്തവര്‍

നൈജീരിയായില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 70 ക്രൈസ്തവര്‍ പ്ളേട്ടോ: നൈജീരിയായില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മുസ്ളീങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം എഴുപതോളം വരും. പ്രമുഖ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാം ഒരു വശത്ത് ക്രൈസ്തവരെ ആക്രമിച്ചു കൊലപ്പെടുത്തുന്ന കണക്കുകളല്ല ഇത്.   മറിച്ച് ഇവിടത്തെ കന്നുകാലികളെ മേയ്ക്കുന്ന ഗോത്രത്തില്‍പ്പെട്ട മുസ്ളീങ്ങള്‍ കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം മാത്രമാണിത്. നൈജീരിയയിലെ സെന്‍ട്രല്‍ പ്ളേട്ടോ പ്രവിശ്യയില്‍ മാത്രം നടന്ന കൊലപാതകങ്ങളാണിത്. മെയ് 11-ന് റിയോണ്‍ മേഖലയില്‍ ഇവര്‍ 7 ക്രൈസ്തവരെ […]

Continue Reading

ആന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളികള്‍ ഉരുകുന്നു, സമുദ്ര നിരപ്പ് ഉയരാന്‍ സാദ്ധ്യത

ആന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളികള്‍ ഉരുകുന്നു, സമുദ്ര നിരപ്പ് ഉയരാന്‍ സാദ്ധ്യത ലണ്ടന്‍ ‍: ആന്റാര്‍ട്ടിക്കന്‍ ഉപഭൂഖണ്ഡത്തിലെ മഞ്ഞു പാളികളുടെ ഉരുകല്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആഗോള കാലാവസ്ഥാ വ്യതിയാനം സംഭവിക്കാനിടയാകുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ വായുവിലേയും കടലിലെയും മര്‍ദ്ദം കുത്തനെ ഉയര്‍ന്നതോടെ മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നത് കടല്‍ നിരപ്പ് ഉയര്‍ത്തുമെന്നാണ് ബ്രിട്ടീഷ് ആന്റാര്‍ട്ടിക് സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1998നും 2012നുമിടയില്‍ എടുത്ത റഡാര്‍ ചിത്രങ്ങളില്‍ ആന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ നാലു മീറ്ററിലേറെ കനം കുറഞ്ഞതായിട്ടാണ് കണ്ടെത്തിയത്. ഓരോ വര്‍ഷവും കടലിനടിയില്‍നിന്ന് 28 സെന്റീമീറ്റര്‍ വീതം […]

Continue Reading