ഡാളസിലെ മുസ്ലിം സർവകലാശാല അടച്ചുപൂട്ടാൻ ഉത്തരവ്

ഡാളസിലെ മുസ്ലിം സർവകലാശാല അടച്ചുപൂട്ടാൻ ഉത്തരവ്

ഡാളസിലെ മുസ്ലിം സർവകലാശാല അടച്ചുപൂട്ടാൻ ഉത്തരവ് പി പി ചെറിയാൻ ഡാളസ്‌ :ടെക്സസിലെ റിച്ചാർഡ്സൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ടെക്സസ് അമേരിക്കൻ മുസ്ലിം യൂണിവേഴ്സിറ്റി’ (TexAM) ഉടനടി അടച്ചുപൂട്ടാൻ ടെക്സസ് ഹയർ എഡ്യൂക്കേഷൻ കോർഡിനേറ്റിംഗ് ബോർഡ് ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യമായ അനുമതികളില്ലാതെ നിയമവിരുദ്ധമായി ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്തതിനാണ് ഈ നടപടി. ടെക്സസ് വിദ്യാഭ്യാസ നിയമപ്രകാരം ബിരുദങ്ങൾ നൽകാനോ സർവകലാശാല എന്ന പേര് ഉപയോഗിക്കാനോ ഉള്ള അധികാരം ഈ സ്ഥാപനത്തിനില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ താൻ […]

Continue Reading
റഷ്യ-ഉക്രെയ്ൻ യുദ്ധം: മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

റഷ്യ-ഉക്രെയ്ൻ യുദ്ധം: മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

റഷ്യ-ഉക്രെയ്ൻ യുദ്ധം: മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് (ശനി, ഞായർ, തിങ്കൾ) താൽക്കാലികമായി യുദ്ധം നിർത്തലാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയദിനത്തോട് (Victory Day) അനുബന്ധിച്ചാണ് ട്രംപിന്റെ ഇടപെടലിലൂടെ ഈ ധാരണയുണ്ടായത്. വെടിനിർത്തലിന്റെ ഭാഗമായി ഇരുരാജ്യങ്ങളും 1,000 തടവുകാരെ വീതം പരസ്പരം […]

Continue Reading
യഹൂദ പൈതൃക മാസത്തെ ആദരിക്കാനായി ട്രംപ് ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ചു

യഹൂദ പൈതൃക മാസത്തെ ആദരിക്കാനായി ട്രംപ് ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ചു

യഹൂദ പൈതൃക മാസത്തെ ആദരിക്കാനായി ട്രംപ് ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ചു വാഷിംഗ്ടണ്‍: യഹൂദ-അമേരിക്കന്‍ പൈതൃക മാസത്തിന്റെ ഭാഗമായി ഒരു ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. അമേരിക്കന്‍ ദേശീയതയില്‍ യഹൂദന്മാര്‍ നല്‍കിയ സംഭാവനകളുടെ ആഘോഷമായും യു.എസിലെ മതസ്വാതന്ത്ര്യത്തിന്റെ പുനസ്ഥാപനമായും ഈ നീക്കത്തെ അടയാളപ്പെടുത്തുന്നു. ദേശീയ തലത്തില്‍ യഹൂദ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രതീകാത്മക നിലപാടായും ഇത് രൂപപ്പെടുത്തുന്നു. മെയ് 15-ന് വെള്ളിയാഴ്ച വൈകിട്ട് മുതല്‍ മെയ് 16-ന് ശനിയാഴ്ച വൈകുന്നേരം വരെ യഹൂദ ആചാരങ്ങളെ […]

Continue Reading
ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ആഗോള പ്രതിരോധ ചിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ ചിലവ് വഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. പട്ടികയിലുള്ള 40 രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ 31-മത്തെ സ്ഥാനത്താണ്. ആഗോള പ്രതിരോധ പ്രവണതകള്‍ നിരീക്ഷിക്കുന്ന സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം 2025-ല്‍ ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി 92.1 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു. […]

Continue Reading
ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി

ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി

ആറാം നൂറ്റാണ്ടിലെ പുതിയ നിയമ കൈയ്യെഴുത്തു പ്രതിയുടെ നഷ്ടപ്പെട്ട 42 പേജുകള്‍ കണ്ടെത്തി ആറാം നൂറ്റാണ്ടിലെ ബൈബിള്‍ പുതിയ നിയമത്തിലെ കൈയ്യെഴുത്തു പ്രതിയില്‍ നിന്ന് കാണാതായ 42 പേജുകള്‍ ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. മധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍ ബൈബിള്‍ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി ഉപയോഗിച്ചു മനസ്സിലാക്കി എന്നതിനെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച ക്രൈസ്തവര്‍ക്ക് സമ്മാനിക്കുന്നു. കോഡെക്സ് എച്ച് എന്നറിയപ്പെടുന്ന ഈ കൈയ്യെഴുത്തു പ്രതിയില്‍ വിശുദ്ധ പൌലോസ് എഴുതിയ ലേഖനങ്ങള്‍ അടങ്ങിയിരിക്കുന്നു. മധ്യകാലഘച്ചത്തില്‍ ഈ കൈയ്യെഴുത്തു പ്രതി വേര്‍പെടുത്തി അതിന്റെ […]

Continue Reading
എഐ ക്ക് ബുദ്ധി ഉപദേശിക്കാന്‍ തത്വ ചിന്തകനെ നിയമിച്ച് ഗൂഗിള്‍

എഐ ക്ക് ബുദ്ധി ഉപദേശിക്കാന്‍ തത്വ ചിന്തകനെ നിയമിച്ച് ഗൂഗിള്‍

എഐ ക്ക് ബുദ്ധി ഉപദേശിക്കാന്‍ തത്വ ചിന്തകനെ നിയമിച്ച് ഗൂഗിള്‍ കാലിഫോര്‍ണിയ: നിര്‍മ്മിത ബുദ്ധിക്ക് ബുദ്ധി ഉപദേശിക്കാനും ധാര്‍മ്മികത പഠിപ്പിക്കാനും തത്വചിന്തകനെ നിയമിച്ചിരിക്കുകയാണ് ഗൂഗിള്‍. ഡീപ് മൈല്‍ഡ് തത്വ ചിന്തകനായ ഹെന്റ്റി ഷെവ്ലിന്‍ എന്നയാളെയാണ് ഗൂഗിള്‍ ഡീപ് മൈന്‍ഡ് ഇതിനായി തിരഞ്ഞെടുത്തിരക്കുന്നത്. ഷെവ്ലിന്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഗൂഗിള്‍ ഡീപ് മൈന്‍ഡില്‍ മനുഷ്യനും നിര്‍മ്മിത ബുദ്ധിക്കും തമ്മിലുളള ബന്ധങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നിയമനമെന്നാണ് അദ്ദേഹം പറയുന്നത്. കൃത്രിമ ജനറല്‍ ഇന്റലിജന്റ്സ് അഥവാ എജിഐ ഘട്ടത്തിനായാണ് […]

Continue Reading
യഹൂദ വിരുദ്ധതയെ വിമര്‍ശിച്ച ജര്‍മ്മന്‍ ക്രിസ്ത്യന്‍ യൂട്യൂബര്‍മാര്‍ക്കെതിരെ ദൈവനിന്ദാ കേസ്

യഹൂദ വിരുദ്ധതയെ വിമര്‍ശിച്ച ജര്‍മ്മന്‍ ക്രിസ്ത്യന്‍ യൂട്യൂബര്‍മാര്‍ക്കെതിരെ ദൈവനിന്ദാ കേസ്

യഹൂദ വിരുദ്ധതയെ വിമര്‍ശിച്ച ജര്‍മ്മന്‍ ക്രിസ്ത്യന്‍ യൂട്യൂബര്‍മാര്‍ക്കെതിരെ ദൈവനിന്ദാ കേസ് ബെര്‍ലിന്‍: യൂറോപ്പിലെയും മറ്റും വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധതയെയും ഇസ്ളാമിക തീവ്രവാദത്തെയും പരാമര്‍ശിച്ചുകൊണ്ട് ഒരു വീഡിയോ പ്രസിദ്ധീകരിച്ചതിനു ജര്‍മ്മനിയിലെ രണ്ട് ക്രിസ്ത്യന്‍ യൂട്യൂബര്‍മാര്‍ക്കെതിരെ ക്രിമിനല്‍ അന്വേഷണത്തിനുത്തരവിട്ടു. എറ്റേണല്‍ ലൈഫ് എന്നു പേരിട്ടിരിക്കുന്ന ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന നിക്കോയും, ടിനോയുമാണ് അന്വേഷണം നേരിടുന്നത്. ഇവര്‍ പതിവായി സുവിശേഷം പങ്കിടുകയും ബൈബിളിനെക്കുറിച്ചുള്ള പൊതു സംഭാഷണങ്ങളില്‍ ആളുകളെ ഉള്‍പ്പെടുത്തി സുവിശേഷവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. ഹമാസ് 2023-ല്‍ യിസ്രായേലിനെതിരായി നടത്തിയ ആക്രമണങ്ങള്‍ക്കെതിരായി […]

Continue Reading
ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം

ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം

ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം; പഠനത്തിന് മന്ത്രി റോഷിയുടെ നിര്‍ദ്ദേശം തിരുവനന്തപുരം: ഭാവികാല വരള്‍ച്ച മുന്‍ നിറുത്തി കടല്‍വെള്ളം ശുദ്ധീകരിക്കുന്നതുള്‍പ്പെടെ നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മൈക്രോ ജലസംഭരണികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ സംഭരിക്കുന്ന ജലം പൈപ്പ് വഴി പ്രധാന ടാങ്കിലേക്ക് എത്തിക്കുന്നതിലൂടെ ജലസംഭരണം സാധ്യമാകുമെന്നും അദ്ദേഹം […]

Continue Reading
ബേബി ഫുഡില്‍ എലിവിഷം: മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ബേബി ഫുഡില്‍ എലിവിഷം: മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ബേബി ഫുഡില്‍ എലിവിഷം: മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം മധ്യ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ വിതരണം ചെയ്ത എച്ച്ഐപിപി ബ്രാന്‍ഡിന്റെ ബേബി ഫുഡ് ജാറുകളില്‍ എലിവിഷം കണ്ടെത്തി. പിന്നാലെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് അടിയന്തിരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓസ്ട്രിയ, സ്ളൊവോക്യ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ വിപണികളില്‍നിന്നാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചത്. അഞ്ച് മാസം പ്രായമുള്ള കുട്ടികള്‍ക്കായി കാരറ്റും ഉരുളക്കിഴങ്ങും ചേര്‍ത്ത് നിര്‍മ്മിച്ച 190 ഗ്രാം ജാറുകളിലാണ് വിഷാംശം കണ്ടെത്തിയത്. ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് […]

Continue Reading
ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കുമ്പനാട് ഹെബ്രോൻപുരത്തെ പടിഞ്ഞാറെ ഗേറ്റിന് എതിർവശത്തായി ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹപ്രാർത്ഥന നടത്തി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കേരള സ്റ്റേറ്റിലെ പാസ്റ്റർമാരുടെ ഐ.ഡി കാർഡ് പുതുക്കാനും ഓർഡിനേഷൻ അപേക്ഷയും ലോക്കൽ […]

Continue Reading