യഹൂദ വിരുദ്ധതയെ വിമര്‍ശിച്ച ജര്‍മ്മന്‍ ക്രിസ്ത്യന്‍ യൂട്യൂബര്‍മാര്‍ക്കെതിരെ ദൈവനിന്ദാ കേസ്
ബെര്‍ലിന്‍: യൂറോപ്പിലെയും മറ്റും വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധതയെയും ഇസ്ളാമിക തീവ്രവാദത്തെയും പരാമര്‍ശിച്ചുകൊണ്ട് ഒരു വീഡിയോ പ്രസിദ്ധീകരിച്ചതിനു ജര്‍മ്മനിയിലെ രണ്ട് ക്രിസ്ത്യന്‍ യൂട്യൂബര്‍മാര്‍ക്കെതിരെ ക്രിമിനല്‍ അന്വേഷണത്തിനുത്തരവിട്ടു.
എറ്റേണല്‍ ലൈഫ് എന്നു പേരിട്ടിരിക്കുന്ന ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന നിക്കോയും, ടിനോയുമാണ് അന്വേഷണം നേരിടുന്നത്.
ഇവര്‍ പതിവായി സുവിശേഷം പങ്കിടുകയും ബൈബിളിനെക്കുറിച്ചുള്ള പൊതു സംഭാഷണങ്ങളില്‍ ആളുകളെ ഉള്‍പ്പെടുത്തി സുവിശേഷവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.
ഹമാസ് 2023-ല്‍ യിസ്രായേലിനെതിരായി നടത്തിയ ആക്രമണങ്ങള്‍ക്കെതിരായി 2024-ല്‍ ഇരുവരും ഒരു വീഡിയോ ചെയ്തിരുന്നു.
പലസ്തീന്‍ പ്രകടനങ്ങളും മറ്റും ജര്‍മ്മനിയിലും ആശങ്ക സൃഷ്ടിക്കുന്നു എന്ന് ശ്രദ്ധയില്‍പ്പെടുത്തി.
ഇസ്ളാം സമാധാനമല്ല എന്നു പേരിട്ടിരിക്കുന്ന വീഡിയോ പിന്നീട് അപകടകരമാണ് എന്നു കണ്ട് യൂട്യൂബ് നീക്കം ചെയ്തിരുന്നു.
മുസ്ളീം ബന്ധമുള്ള യഹൂദ വിരുദ്ധതയ്ക്കെതിരെയുള്ള വിമര്‍ശനം ചിലരെ പ്രകോപിപ്പിച്ചതായും ഇതിന്റെ പേരിലാണ് യൂട്യൂബര്‍മാര്‍ അന്വേഷണം നേരിടുന്നതെന്നും ഇരുവരുടെയും അഭിഭാഷകര്‍ പറഞ്ഞു.

