ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം

ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം

Breaking News Kerala

ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം;

പഠനത്തിന് മന്ത്രി റോഷിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഭാവികാല വരള്‍ച്ച മുന്‍ നിറുത്തി കടല്‍വെള്ളം ശുദ്ധീകരിക്കുന്നതുള്‍പ്പെടെ നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.

മൈക്രോ ജലസംഭരണികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇങ്ങനെ സംഭരിക്കുന്ന ജലം പൈപ്പ് വഴി പ്രധാന ടാങ്കിലേക്ക് എത്തിക്കുന്നതിലൂടെ ജലസംഭരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.