ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍

ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍

Breaking News India

ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.

2019 ജനുവരി മാസം മുതല്‍ ജൂണ്‍ മാസം വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 208 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. 2011-ലൈ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം വെറും 2.3 ശതമാനം മാത്രമാണെങ്കിലും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 6 മാസത്തിനിടയില്‍ 3 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയുണ്ടായി.

രണ്ടു പേര്‍ ഛത്തീസ്ഗഢിലും ഒരാള്‍ അയല്‍ സംസ്ഥാനമായ ഒഡീഷയിലുമാണ് യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളായത്. ഇവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് നല്ല സ്വാധീന മേഖലയാണ്. ക്രൈസ്തവര്‍ പോലീസിനുവേണ്ടി ഒറ്റിക്കൊടുക്കുന്നു എന്ന വെറും സംശയത്തിന്റെ പേരിലാണ് കൊലചെയ്തത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും ക്രൈസ്തവര്‍ തുടരെ ആക്രമിക്കപ്പെടുന്നു. മുന്നില്‍ ഉത്തര്‍പ്രദേശാണ്.

തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പിന്നില്‍ ‍. ഭീഷണി, ആക്രമണം, ആരാധനാലയങ്ങള്‍ ആക്രമിക്കുക, വ്യാജ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുക, സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും, വിശ്വാസ പ്രമാണങ്ങള്‍ അനുഷ്ഠിക്കുന്നതിനും തടസ്സം നില്‍ക്കുക, ആരാധനാലയങ്ങള്‍ തീവെച്ചു നശിപ്പിക്കുക, ക്രൈസ്തവര്‍ക്കെതിരായി പ്രചാരണങ്ങള്‍ നടത്തുക എന്നിവ തുടരുന്നു.

ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് 2016-ല്‍ 330 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017-ല്‍ 440, 2018-ല്‍ 477 ആയി വര്‍ദ്ധിപ്പിക്കുകയുണ്ടായി.