ഭിക്ഷയെടുക്കാന്‍ ഇനി ലൈസന്‍സ് വേണം

ഭിക്ഷയെടുക്കാന്‍ ഇനി ലൈസന്‍സ് വേണം

Features Global Others

ഭിക്ഷയെടുക്കാന്‍ ഇനി ലൈസന്‍സ് വേണം
സ്റ്റോക്ഹോം: ഐഡന്റിറ്റി കാര്‍ഡും തൊഴില്‍ ലൈസന്‍സും ഒന്നും ഇല്ലാതെ ചെയ്തു വന്നിരുന്ന ഒരു തൊഴിലാണ് ഭിക്ഷാടനം.

ലോകത്ത് ഭിക്ഷക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായി തീരുന്ന കാലമാണിന്ന്. ആരെങ്കിലും നിയന്ത്രിക്കാനോ, എതിര്‍ക്കാനോ ശ്രമിച്ചാല്‍ അവരെ ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ഒക്കെ ചെയ്യുന്ന കാലം.

എന്നാല്‍ പിച്ചത്തൊഴിലിനു ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്വീഡനിലെ എസ്കില്‍സ്റ്റുണ നഗരം. ഇവിടെ ഇനി ഓസിനു പിച്ചയെടുത്തു ആരും ലക്ഷപ്രഭുക്കളാകേണ്ട എന്ന നിലപാടിലാണ് ഭരണകൂടം. ഭിക്ഷ എടുക്കാനായി ലൈസന്‍സ് എടുത്തിരിക്കണം.

21 യൂറോയാണ് ലൈസന്‍സ് ലഭിക്കാനുള്ള ഫീസ്. പോലീസ് സ്റ്റേഷനില്‍ നേരിട്ടു പോയോ, ഓണ്‍ലൈന്‍ ആയിട്ടോ അപേക്ഷിക്കാം. ലൈസന്‍സില്ലാത്ത യാചകരില്‍നിന്ന് 342 പിഴ ഈടാക്കും. യാചകവൃത്തി നിരുത്സാഹപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഈ നടപടി.

നമ്മുടെ നാട്ടിലും ഇത്തരമൊരു നടപടി സ്വീകരിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു. ഒറിജിനല്‍ ഭിക്ഷക്കാരെയും ഡ്യൂപ്ളിക്കേറ്റ് ഭിക്ഷക്കാരെയും തിരിച്ചറിയാതെ നാട്ടുകാര്‍ നില്‍ക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്നും ഇവിടെയെത്തി യാചകരായി അഭിനയിച്ചു മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരാകുന്നു.