ഐപിസി ഗ്ളോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു

Breaking News Kerala

ഐപിസി ഗ്ളോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു
കുമ്പനാട്: ഐപിസിയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചു.

2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച 1. ലേഖനം, 2. കഥ, കവിത, നോവല്‍ (ഫിക്ഷന്‍ ‍) എന്നിവയ്ക്കും ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച മികച്ച പുസ്തകത്തിനും, ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച മികച്ച ടി.വി. ഷോയ്ക്കും അവാര്‍ഡ് നല്‍കും.

2018 നവംബര്‍ 10-നകം ജനറല്‍ സെക്രട്ടറിക്ക് 3 കോപ്പികള്‍ വീതം ലഭിച്ചിരിക്കേണ്ടതാണ്. (നേരത്തെ അപേക്ഷിച്ചവര്‍ അയയ്ക്കേണ്ടതില്ല) എഴുത്തുകാര്‍ക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിയ്ക്കോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അയക്കേണ്ട വിലാസം: Tony D Chevookaran, Post Box: 1415, Thrissur 680007.

അല്ലെങ്കില്‍ ഐപിസി കേരളാ സ്റ്റേറ്റ് കൌണ്‍സില്‍ ഓഫീസില്‍ (കുമ്പനാട്) സജി മത്തായി കാതേട്ട് (ജനറല്‍ സെക്രട്ടറി, ഐപിസി ഗ്ളോബല്‍ മീഡിയ അസോസിയേഷന്‍ ‍) പേരില്‍ നേരിട്ട് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447372726.