വീട്ടുകാവലും ജോലിയും ഇനി റോബോട്ടു നായ ചെയ്യും

Articles Breaking News Others

വീട്ടുകാവലും ജോലിയും ഇനി റോബോട്ടു നായ ചെയ്യും
വീട്ടു ജോലിക്കു വരുന്നവര്‍ക്കു ഭക്ഷണവും താമസ സൌകര്യവും ഒരുക്കി മടുത്തിട്ടും വീട്ടു ജോലി ചെയ്യാനും കാവല്‍ പണിക്കും വിശ്വസ്തന്മാരായവരെ കിട്ടാതെ വിഷമിക്കുന്നവര്‍ക്കും ആശ്വാസ വാര്‍ത്ത.

റോബോട്ടു നായയുടെ സേവനം ലഭ്യമാകും എന്നുള്ളതാണ് അത്. നല്ലൊരു തുക മുടക്കേണ്ടിവരുമെന്നു മാത്രം. ബോസ്റ്റണ്‍ ഡൈനാമിക്സ് എന്ന അമേരിക്കന്‍ കമ്പനിയാണ് വളര്‍ത്തു നായകളെപ്പോലെ പെരുമാറുന്ന രോബോട്ടുകളെ നിര്‍മ്മിച്ചിരിക്കുന്നത്.

സ്പോട്ട് മിനി എന്നാണ് ഈ റോബോട്ടു നായകള്‍ക്ക് ഇട്ടിരിക്കുന്ന പേര്. നായകളെപ്പോലെതന്നെ നാലു കാലില്‍ ഓടാനും ചാടാനും ചവിട്ടു പടികള്‍ കയറാനുമൊക്കെ ഇവയ്ക്കു കഴിയും.

വീട്ടുടമയുടെ നിര്‍ദേദശങ്ങള്‍ അനുസരിച്ച് ജോലികള്‍ ചെയ്യാനുമാകും. നിലവില്‍ 50 കുടുംബങ്ങളില്‍ നായ റോബോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നുണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കുമെന്നും ബോസ്റ്റണ്‍ ഡൈനാമിക്സ് സ്ഥാപകന്‍ മാര്‍ക് റെയ്ബേര്‍ട്ട് പറഞ്ഞു.

മനുഷ്യനു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ചില പ്രത്യേക സാഹചര്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നായ റോബോട്ടുകളെ ഉപയോഗിക്കാമെന്നും അദ്ദേഹം പരഞ്ഞു. റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് റോബോട്ടുകളിലെ ഊര്‍ജ്ജ ശ്രോതസ്സ്. ഏകദേശം 29 കിലോഗ്രാം തൂക്കമുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.