ഘോരയുദ്ധം, സമാധാനം; 3300 വര്‍ഷം പഴക്കമുള്ള 'സമാധാന ഉടമ്പടി' ഫലകം കണ്ടെത്തി

ഘോരയുദ്ധം, സമാധാനം; 3300 വര്‍ഷം പഴക്കമുള്ള ‘സമാധാന ഉടമ്പടി’ ഫലകം കണ്ടെത്തി

Breaking News Middle East Top News

ഘോരയുദ്ധം, സമാധാനം; 3300 വര്‍ഷം പഴക്കമുള്ള ‘സമാധാന ഉടമ്പടി’ ഫലകം കണ്ടെത്തി

ഏകദേശം 3300 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഘോര യുദ്ധത്തിനു ശേഷം ഉണ്ടാക്കിയ സമാധാന ഉടമ്പടി ഫലകം തുര്‍ക്കിയില്‍ കണ്ടെത്തി.

സിറിയയില്‍ ആധിപത്യം ഉറപ്പിക്കാനായി രണ്ട് വന്‍ ശക്തികള്‍ നടത്തിയ അതി രൂക്ഷമായ പോരാട്ടത്തെ തുടര്‍ന്നുണ്ടായ ഉടമ്പടിയാണിത്.

അനാറ്റോളിയയിലെ ഭരണാധികാരിയായ മുവതാലിസ് രാജാവിന്റെ നേതൃത്വത്തിലുള്ള ഹിറ്റൈദുകളും റാംസെസ് രണ്ടാമന്‍ ഫറവോയുടെ കീഴിലുള്ള ഈജിപ്റ്റുകാരുമായിരുന്നു അവര്‍.

തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കാന്‍ ഹിറ്റൈദുകളുടെ സ്വാധീനതയിലുള്ള പ്രവിശ്യയിലേക്ക് ഫറവോയുടെ സൈന്യം അധിനിവേശം നടത്തുകയായിരുന്നു.

പതിനായിരക്കണക്കിനു ഭടന്മാരും രഥങ്ങളും അണിനിരന്ന ഘോര യുദ്ധമായിരുന്നു അവിടെ അരങ്ങേറിയത്.

സൈനിക ബലത്തില്‍ തുല്യ ശക്തികളായ ഇരുകൂട്ടരും ഒടുവില്‍ സമാധാന ഉടമ്പടിയിലേക്ക് എത്തുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ കഡെഷ് സമാധാന ഉടമ്പടി എന്ന പേരില്‍ ഒപ്പിട്ടു.

യഥാര്‍ത്ഥ ഉടമ്പടി ഒരു ചെളി ഫലകത്തിലാണ് നിര്‍മ്മിക്കപ്പെട്ടതെങ്കിലും അവ കാലക്രമേണ നഷ്ടപ്പെട്ടു.

എന്നാല്‍ പിന്നീട് കണ്ടെത്തിയ ഫലകം പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.