മധ്യ ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കുഴല്‍ക്കിണര്‍ സ്ഥാപിച്ച് മിഷന്‍ സംഘടന
മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിലെയും, മദ്ധ്യ പ്രദേശിലെയും ക്രിസ്ത്യന്‍ ഗ്രാമീണ മേഖലകളില്‍ കുടിവെള്ള പ്രശ്നം നേരിടുന്നവര്‍ക്കായി അന്താരാഷ്ട്ര മിഷന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ചു നല്‍കി.
സ്ത്രീകള്‍, കുട്ടികള്‍, പ്രായമുള്ളവര്‍ വെള്ളം കണ്ടെത്താനായി വളരെ ദൂരം നടക്കേണ്ട അവസ്ഥയുണ്ടാകുന്നു.
വിശ്വാസികളുടെ വീടുകളിലും ചര്‍ച്ച് പരിസരങ്ങളിലും കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കുന്നതിലൂടെ വിവേചനമില്ലാതെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാകുന്നുവെന്ന് ഈ പദ്ധതി ഉറപ്പു നല്‍കുന്നു.
കുഴല്‍ക്കിണര്‍ പ്രവര്‍ത്തന ക്ഷമമായ നിമിഷം അത് വാക്കുകള്‍ക്കതീതമായ ഒരു അനുഗ്രഹമായിരുന്നു. ഒരു ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ മനോജ് പറഞ്ഞു.
ശാരീരിക ആവശ്യങ്ങളില്‍നിന്ന് ആശ്വാസം മാത്രമല്ല സന്തോഷവും പ്രോത്സാഹനവും ദൈവത്തിന്റെ കരുതലിന്റെ ആഴമായ ഒരു ബോധ്യവും ഇത് ഞങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവന്നു.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

