യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം: യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി

യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം: യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി

Asia Breaking News

യേശുവിന്റെ സ്നാനത്തിന്റെ 2000 വര്‍ഷം: യോര്‍ദ്ദാന്‍ പ്രധാനമന്ത്രി മേല്‍നോട്ടം വഹിക്കും, 120 മില്യണ്‍ ഡോളറിന്റെ പദ്ധതി

അമ്മാന്‍: യേശുവിന്റെ സ്നാനത്തിന്റെ രണ്ടാം സഹസ്രാബ്ദ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ഒരു സുപ്രധാന പദ്ധതി ആവിഷ്ക്കരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രി ജാഫര്‍ ഹാസ്സന്‍ ആയിരിക്കും.

മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, സഭാ നേതാക്കള്‍, ടൂറിസം ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലയിലെ പ്രൊഫഷനുകള്‍, ക്രിസ്ത്യന്‍ സിവില്‍ സൊസൈറ്റി എന്നിര്‍ക്കൊപ്പം ഉന്നത തല ദേശീയ സമിതിയുടെയും അദ്ധ്യക്ഷന്‍ പ്രധാനമന്ത്രി തന്നെയായിരിക്കും.

യോര്‍ദ്ദാന്റെ കിഴക്കന്‍ തീരത്തുള്ള സ്ഥലത്തിനായുള്ള പദ്ധതികള്‍ സ്നാന സ്ഥലത്തോടു ചേര്‍ന്നുള്ള ഭൂമി ക്രൈസ്തവ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി ആധികാരികവും ബൈബിള്‍ പാരമ്പര്യത്തിലുമുള്ള ഒരു ഗ്രാമമാക്കി വികസിപ്പിക്കല്‍, യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ മ്യൂസിയം, ഒരു ഹരിത ഇടനാഴി മുതലായ സൌകര്യ വികസനം എന്നിവ പദ്ധതിയിലുണ്ട്.

ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ഓഗസ്റ്റ് 12-ന് നാലു കരാറുകളില്‍ ഒപ്പുവെച്ചു. സ്നാന സ്ഥലത്തോട് ചേര്‍ന്നുള്ള 346 ഏക്കര്‍ സ്ഥലത്ത് 120 മില്യണ്‍ ഡോളറിന്റെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.

പൈതൃക ഗ്രാമത്തിനായുള്ള ധനസഹായം അബുദാബിയില്‍നിന്നും നേടിയെടുത്തിട്ടുണ്ടെന്നും സ്നാന മ്യൂസിയത്തിന്റെ ചിലവിന്റെ 50 ശതമാനം ചര്‍ച്ച് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സ് വഹിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.