ഇറാക്കില്‍ ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനു നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്
ഇറാക്കിലെ ക്രിസ്ത്യാനികളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനായി യു.കെയും ഇറാക്കും വീണ്ടും നടപടിയെടുക്കണമെന്ന് പാര്‍ലമന്ററി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഐഎസിന്റെ പ്രാദേശിക പരാജയത്തിനുശേഷവും ക്രിസ്ത്യാനികളും യസീദികളും മറ്റ് ദുര്‍ബല മത സമൂഹങ്ങളും അരക്ഷിതാവസ്ഥ, കുടിയിറക്കം, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവ നേരിടുന്നുണ്ടെന്ന് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) യു.കെ. ബിവൈയു എന്നിവയുമായി സഹകരിച്ച് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രീഡം ഓഫ് റിലിജിയന്‍ ഓര്‍ ബിലിഫ് ആണ് 28 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഫെബ്രുവരിയില്‍ ഇറാഖിലെ കുര്‍ദ്ദിസ്ഥാന്‍ മേഖല കേന്ദ്രീകരിച്ച് നടത്തിയ വസ്തുതാന്വേഷണ സന്ദര്‍ശനത്തെ തുടര്‍ന്നാണിത്. അവിടെ പ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സഭാ നേതാക്കളെയും ന്യൂനപക്ഷ സമുദായ പ്രതിനിധികളെയും കണ്ടു.
ഇറാഖിലെ ജനസംഖ്യ ഏകദേശം 42 ദശലക്ഷമാണെന്നും അതില്‍ 97 ശതമാനം പേരും മുസ്ളീങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ക്രിസ്ത്യാനികള്‍ (കല്‍ദയര്‍, സിറിയന്‍, അസീറിയന്‍ സമൂഹങ്ങള്‍, യസീദികള്‍, സബിയന്‍-മ്യൂണിയന്മാര്‍) എന്നിവരുള്‍പ്പെടെ മുസ്ളീം ഇതര വിഭാഗങ്ങള്‍ വെറും 3 ശതമാനം മാത്രമാണ്.

