ഇറാന്‍ അക്രമണത്തിനു സൈന്യം സജ്ജരാണെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍: യുദ്ധത്തിനു 90 ശതമാനം സാദ്ധ്യത.
വാഷിംഗ്ടണ്‍: ഇറാനെതിരായ സാദ്ധ്യമായ ആക്രമണങ്ങള്‍ക്ക് ശനിയാഴ്ച തന്നെ യു.എസ് സൈന്യം സജ്ജമാണെന്ന് ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണവുമായി മുന്നോട്ടു പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടില്ലെന്ന് ദേശീയ സുരക്ഷയുടെ സെന്‍സിറ്റീവ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അജ്ഞാതമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനിയന്‍ പ്രത്യാക്രമണങ്ങള്‍ക്കോ സാദ്ധ്യമായ നടപടികള്‍ക്കോ വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് പെന്റഗണ്‍ താല്‍ക്കാലികമായി ചില ഉദ്യോഗസ്ഥരെ മിഡില്‍ ഈസ്റ്റ് മേഖലയില്‍നിന്ന് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ മാറ്റുകയാണ്.
വരും ആഴ്ചകളില്‍ യുദ്ധത്തിനു 90 ശതമാനം സാദ്ധ്യതയുണ്ടെന്ന് ദി ടെലിഗ്രാഫ് ഉദ്ധരിച്ച് യു.എസ്. ഭരണകൂടത്തിലെ ഒരു വൃത്തം പറഞ്ഞു.
ഈ വിഷയത്തില്‍ യിസ്രായേലും യു.എസും കടുത്ത ഏകോപനത്തിലാണെന്നും യു.എസ്. സൈന്യത്തെ പലയിടത്തും വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ യിസ്രായേലിലേക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ട്.

