Study shows methane is increasing in the atmosphere

അന്തരീക്ഷത്തില്‍ മീഥെയ്ന്‍ വര്‍ദ്ധിക്കുന്നതായി പഠനം

Breaking News Top News

അന്തരീക്ഷത്തില്‍ മീഥെയ്ന്‍ വര്‍ദ്ധിക്കുന്നതായി പഠനം

അന്തരീക്ഷത്തിലെ മീഥെയ്ന്‍ അളവ് വര്‍ദ്ധിച്ചതായി പഠനം. കോവിഡ് കാലത്ത് വാഹനങ്ങളും വ്യവസായങ്ങളും കുറഞ്ഞതോടെ വായു മലിനീകരണവും നൈട്രജന്‍ ഓക്സൈഡിന്റെ പുറന്തള്ളലും കുറഞ്ഞിരുന്നു.

അതേസമയം മീഥെയ്ന്‍ ക്രമീകരിക്കുന്ന പ്രകൃതിദത്ത ക്ളീനിങ് ഏജന്‍സിയായ ഹൈഡ്രോക്സില്‍ റാഡിക്കലുകളുടെ അളവും കുറച്ചു. തല്‍ഫലമായി മീഥെയ്ന്‍ അളവ് കൂടുകയാണുണ്ടായത്.

2020-21 കാലത്തെ മീഥെയ്ന്‍ വര്‍ദ്ധനയുടെ ശതമാനവും ഈ ക്ളീനിങ് ഏജന്റിന്റെ കുറവ് മൂലമാണ് സംഭവിച്ചതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഭൂമധ്യരേഖ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാള്‍ കുറയുമ്പോഴുണ്ടാകുന്ന ലാനിന പ്രതിഭാസം മൂലം ഉഷ്ണമേഖലാ പ്രദേശത്തുണ്ടാകുന്ന കനത്ത മഴയും ഈര്‍പ്പവും ചതുപ്പുകളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നുമുള്ള മീഥെയ്ന്‍ പുറന്തള്ളല്‍ വര്‍ദ്ധിച്ചു.

കാര്‍ബണ്‍ഡയോക്സൈഡിനേക്കാള്‍ 80 മടങ്ങ് കൂടുതല്‍ ചൂട് അന്തരീക്ഷത്തില്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള വാതകമാണ് മീഥെയ്ന്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.