പാക്കിസ്ഥാനില്‍ ക്രിസ്തുവില്‍ വിശ്വസിച്ചതിനു യുവാവിനെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു
ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഒരു മുസ്ളീം മത മൌലികവാദി യുവാവിനെ ജീവനോടെ കത്തിച്ചു.
നാട്ടുകാരുടെ പെട്ടന്നുള്ള ഇടപെടലിനെത്തുടര്‍ന്നു മരണത്തില്‍നിന്നും അതിശയകരമായി രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബഹാവല്‍പൂര്‍ നഗരത്തിലെ ബ്രിക് കിലനില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന സാഹിദ് മസി (36) യാണ് ആക്രമണത്തിനിരയായത്.
ജനുവരി 21-ന് മുഹമ്മദ് അലി അസ്ഹര്‍ എന്നയാള്‍ തന്റെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചറിഞ്ഞു. ഇയാള്‍ അപമാനകരമായി സാഹിദിനോട് സംസാരിച്ചു.
എന്നാല്‍ സാഹിദ് വളരെ ശാന്തമായി ഇതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായ അക്രമി തന്റെ മുഖത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് സുഖം പ്രാപിച്ചശേഷം സാഹിദ് മാധ്യമങ്ങളോടു പരഞ്ഞു.
തലയ്ക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ സമീപത്തുള്ള ചില ക്രൈസ്തവര്‍ ഓടിവന്ന് തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പറഞ്ഞു. സാഹിദ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.
വിവാഹിതനായ സാഹിദ് രണ്ടു കുട്ടികളുടെ പിതാവാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റര്‍ ചെയ്തു.

