വേദന പങ്കിടുക (ലേഖനം)
പാസ്റ്റർ ഷാജി എസ്
കഷ്ടതയുടെ കയത്തിൽ കഴിയുകയായിരുന്ന ഇയ്യോബിനെ അവൻ്റെ സ്നേഹിതൻമാർ എത്തി സാന്ത്വനപ്പെടുത്തി.
കഷ്ടതയിൽ കിടന്നുകൊണ്ട് നിലവിളിച്ച ഇയ്യോബിനെ സ്നേഹിതൻമാർ ആശ്വ സിപ്പിച്ചപ്പോൾ ഇയ്യോബിനു കൂടുതൽ ധൈര്യം സംശയങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നത് സത്യമാണ്.
പക്ഷേ സ്നേഹിതൻമാരുടെ സന്നി ഹിതം അവനെ കുറച്ചുകൂടി ധൈര്യപ്പെടുത്തി. ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്നതാണ് ഇവിടെ സംഭവിച്ചത്.
“സന്തോഷിക്കുന്നവരോടുകൂടെ ഉണ്ടായി. നിഷ്കളങ്കനും, നേരുള്ളവനും, ദോഷം സന്തോഷിക്കുകയും കരയുന്നവ വിട്ടകന്നവനും ദൈവവിശ്വാസിയുമായ ഇയ്യോ രോടുകൂടെ കരയുകയും ബിന് പ്രതികൂലങ്ങളുടെ മദ്ധ്യത്തിൽ അൽപം ചെയിൻ” (റോമർ 12:15)
കഷ്ടതകൾ വരുമ്പോൾ ചിലർ എത്തി നമ്മെ കുറ്റംവിധിക്കാറുണ്ട്. നമ്മെ ആശ്വസിപ്പിക്കേണ്ടതിനുപകരം പരിഹസിക്കാറുണ്ട്.
“നിങ്ങൾ ചെയ്ത പാപ ത്തിന്റെ ഫലമാണ് അനുഭവിക്കുന്നത് അങ്ങനെ അനുഭവിച്ചുകൊൾക”, എന്ന വലിയ കൊട്ടുകേൾക്കുമ്പോഴേയ്ക്കും കഷ്ടത അനുഭവിക്കുന്ന വ്യക്തി ഒന്നു കുടി ബലഹീനനാകും. വിശ്വാസിയായ വ്യക്തിയാണെങ്കിൽ പിൻമാറ്റത്തിലേയ്ക്കു പോകുവാൻ ഇടയായിത്തീരും.
പ്രതികൂലങ്ങളും കഷ്ടതകളും വരുമ്പോൾ ആ വ്യക്തിയുടെ കുറവുകൾ, പാപങ്ങൾ ചൂണ്ടിക്കാണിക്കരുതെന്ന് ഇതുകൊണ്ട് അർത്ഥമില്ല.
ആ വ്യക്തിയോട് സ്നേഹത്തിൽ ആശ്വാസകരമായി അവന്റെ കുറ വുകൾ ചൂണ്ടിക്കാണിക്കാം.
അതോടൊപ്പം നേരായ മാർഗ്ഗത്തിലേക്കു നയിക്കു കയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോഴാണ് കഷ്ടതയിൽ ഇരിക്കുന്നവർക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നത്. അവർ തങ്ങളുടെ നൂനതകൾ പരിഹ രിച്ച് ശരിയായ മാർഗ്ഗത്തിലേക്കു വരുവാനിടയാകും ദൈവവചനം പറയുന്നു.
“ദൈവം തങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ട് ഞങ്ങൾ യാതൊരു കഷ്ട ത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാൻ ശക്തരാക്കേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ട ത്തിൽ ഒക്കെയും അവർ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. (കൊരിന്ത്യർ:24)
ദൈവമേ നിന്റെ ദയയും കരുണയും എന്നെ കാത്തു സൂക്ഷിക്കേണമേ, മറ്റുള്ളവരുടെ വേദനയിൽ പങ്കാളിയാകുവാൻ എന്നെ പഠിപ്പിക്കേണമേ – അനുകമ്പ തകർന്ന ഹൃദയങ്ങളെ നന്നാക്കിയെടുക്കുന്നു.
9895464665

