സഹായകരമായ ആത്മഹത്യയുടെ അപകടങ്ങളെക്കുറിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു
ലണ്ടന്‍: സഹായകരമായ ആത്മഹത്യ നിയമവിധേയമാക്കാനുള്ള പദ്ധതികള്‍ ദുര്‍ബ്ബലരായ ആളുകളെ അപകടത്തിലാക്കുമെന്നും അവരെ തെറ്റായ തിര്ഞെടുപ്പിലേക്കു നയിക്കുമെന്നും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയി സ്ഥാനമേറ്റെടുക്കുന്ന ഡാം സാറാ മുള്ളൊലി മുന്നറിയിപ്പു നല്‍കി.
ബിബിസിയുടെ ടുഡേ പ്രോഗ്രാമിന്റെ ഗസറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്ന മുന്‍ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി തെരേസ മേ ഡാം സാറയെ അഭിമുഖം ചെയ്യുകയായിരുന്നു.
പാലിയേറ്റീവ് കെയറിനെ അവഗണിക്കുകയും ഫണ്ടിംഗ് കുറയ്ക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും ധനസഹായത്തോടെയുള്ള ആത്മഹത്യാ സേവനം നല്‍കുന്നതിലൂടെ മാരകമായ രോഗമുള്ളവര്‍ക്ക് യഥാര്‍ത്ഥമായ ഒരു തിര്ഞെടുപ്പ് ലിഭിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.
ഹൌസ് ഓഫ് ലോര്‍ഡ്സില്‍ അസ്സിസ്റ്റഡ് സൂയിസൈഡിനെതിരെ തെരേസ സംസാരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചര്‍ച്ചയില്‍ ഗവണ്മെന്റിന് ആത്മഹത്യാ പ്രതിരോധ തന്ത്രം ഉണ്ടായിരിക്കുകയും അതേ സമയം എന്‍എച്ച്എസ് വഴി ആത്മഹത്യയ്ക്ക് സൌകര്യമൊരുക്കുകയും ചെയ്യുന്നതില്‍ അര്‍ത്ഥണില്ലെന്ന് അവര്‍ പറഞ്ഞു.
ബ്രിട്ടനില്‍ നിയമമായ സഹായത്തോടെയുള്ള ആത്മഹത്യ നിര്‍ദ്ദേശിക്കുന്ന രണ്ട് വ്യത്യസ്ത നിയമ നര്‍മ്മാണങ്ങളുണ്ട്. ഒന്ന് വെസ്റ്റ് മാഞ്ചസ്റ്ററിലും മറ്റൊന്ന് സ്കോട്ലാന്‍ഡിലെ ഹോളിറൂഫ് പാര്‍ലമെന്റിലും.
വെസ്റ്റ്മിനിസ്റ്റര്‍ ബില്‍ നിലവില്‍ ഹൌസ് ഓഫ് ലോര്‍ഡ്സിന്റെ പരിഗണനയിലാണ്. അതേസമയം സ്കോട്ലാന്‍ഡില്‍ അവരുടെ ബില്‍ മൂന്നാംഘട്ടത്തിലാണ്.

