അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക സ്ഥാപിതമായതിന്റെ 250-മത്തെ വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ദൈവത്തിലുള്ള ആശ്രയത്വം അംഗീകരിക്കണണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സത്വത്തില്‍ വിശ്വസിക്കുന്ന, നിലനില്‍ക്കുന്ന പങ്കിനെ ഊന്നിപ്പറയുന്ന ‘അമേരിക്ക പ്രാര്‍ത്ഥിക്കുന്നു’ എന്ന സംരംഭത്തിനു തുടക്കം കുറിച്ചു. “നമുക്ക് അറിയാവുന്നതുപോലെ അമേരിക്ക വിശ്വാസത്തില്‍ സ്ഥാപിതമായതാണെന്ന് ഞാന്‍ വളരെക്കാലമായി പറയുന്നുണ്ട്.
വിശ്വാസം ദുര്‍ബലമാകുമ്പോള്‍ നമ്മുടെ രാജ്യം ദുര്‍ബലമാകുന്നതായി തോന്നുന്നു. വിശ്വാസം ശക്തമാകുമ്പോള്‍ ഇപ്പോള്‍ ഇതുപോലെ നമുക്ക് വളരെ നല്ല ഒരു കാലഘട്ടത്തിലൂടെ കടന്നുപോകാന്‍ കഴിയുന്നു” അദ്ദേഹം പറഞ്ഞു.
തന്റെ രണ്ടു ടേമിലുടനീളം അമേരിക്കയ്ക്ക് ദൈവത്തിന്റെ ആവശ്യമുണ്ടെന്ന തന്റെ വിശ്വാസം ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആ മനോഭാവത്തില്‍ അദ്ദേഹം വൈറ്റ്ഹൌസ് ഫെയ്ത്ത് ഓഫീസ്, ക്രിസ്ത്യന്‍ വിരുദ്ധ പക്ഷപാദത്തിനെതിരായ ടാസ്ക് ഫോഴ്സ്, മതസ്വാതന്ത്ര്യ കമ്മീഷന്‍ എന്നിവ സ്ഥാപിച്ചു.
ആഘോഷ ചടങ്ങിന്റെ ഭാഗമായി പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പ്രത്യേക വിഷയങ്ങളില്‍ ദിവസവും പ്രാര്‍ത്ഥിക്കാനും ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സ്ഥാപനങ്ങളില്‍ പങ്കെടുക്കാനും വൈറ്റ് ഹൌസ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അമേരിക്ക പ്രാര്‍ത്ഥിക്കുന്നു എന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വിവിധ ക്രിസ്ത്യന്‍ സഭകള്‍, ശുശ്രൂഷകന്മാര്‍, സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളുമായി പങ്കാളിത്തത്തിലുമാണ്.
രാഷ്ട്രത്തിന്റെ ശക്തി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി എല്ലാവരും പ്രാര്‍ത്ഥനയില്‍ ഒന്നിക്കാനുള്ള ഒരു ക്ഷണമായിട്ടാണ് പ്രസിഡന്റ് ട്രംപ് അമേരിക്ക പ്രാര്‍ത്ഥിക്കുന്നുവിനെ വിശേഷിപ്പിക്കുന്നത്.
1776 ജൂലൈ 4-നാണ് അമേരിക്ക രൂപംകൊണ്ടത്. 2026 ജൂലൈ 4-ന് 250 വര്‍ഷം തികയുന്നു. 13 അമേരിക്കന്‍ കോളനികള്‍, ഗ്രേറ്റ് ബ്രിട്ടനുമായുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വിഛേദിച്ചു.
അങ്ങനെ രണ്ടാം കോണ്ടിനന്റല്‍ കോണ്‍ഗ്രസ് ഏക കണ്ഠമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1788-89-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

