തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇറങ്ങാന്‍ കിടക്കുമ്പോള്‍ തലയിണ ഉപയോഗിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.
എന്നാല്‍ തലയിണ തിരഞ്ഞെടുക്കുന്നതിലും നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
തലയിണയുടെ പൊക്കവും ഗുണനിലവാരവും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദീര്‍ഘകാല ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. കഴുത്ത്, തോളെല്ലുകള്‍, മുകള്‍ ഭാഗം എന്നിവയെ ബന്ധിപ്പിക്കുന്ന ട്രിപീസിയസ് പേശി ശരീരഘടനയിലും ചലനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
പകല്‍ സമയത്ത് ഈ പേശി നിരന്തരം വ്യായാമത്തില്‍ മുഴുകി ഇരിക്കും. എന്നാല്‍ രാത്രിയില്‍ ഇതിനു വിശ്രമം ആവശ്യമാണ്.
നമ്മില്‍ പലരും ഉപയോഗിക്കുന്ന തലയിണകള്‍ ശരിയായ രീതിയില്‍ കഴുത്തിന് സപ്പോര്‍ട്ട് നല്‍കുന്നില്ല.
തലയിണ കഴുത്തിലെ പേശികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുവാന്‍ ഇടയുണ്ട്. തലയിണയ്ക്ക് ആവശ്യത്തിലധികം ഉയരം ഉണ്ടെങ്കില്‍ കഴുത്ത് അമിതമായി മുകളിലേക്ക് വളയും. അതുപോലെ ഉയരം കുറവാണെങ്കില്‍ തല താഴേക്ക് വളയും.
ഈ രണ്ടു സാഹചര്യങ്ങളും കഴുത്തിലെ പേശികള്‍ക്ക് ആയാസമുണ്ടാക്കുന്നു. മലര്‍ന്നു കിടക്കുകയാണെങ്കില്‍ കഴുത്തിനു നല്ല താങ്ങു നല്‍കുന്ന നട്ടെല്ലിനു നേരെ നില്‍ക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള തലയിണ തിരഞ്ഞെടുക്കുക.
ഒരു വശം ചരിഞ്ഞു കിടക്കുകയാണെങ്കില്‍ കഴുത്തും, തോളെല്ലും തമ്മിലുള്ള വിടവ് നികത്തുന്ന തരത്തിലുള്ള തലയിണ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

