ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

Asia Breaking News

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൌത്യം ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് കത്തോലിക്കരോടുള്ള വിശ്വാസ പ്രമാണവും ലോകവുമായി സുവിശേഷം പങ്കുവെയ്ക്കലുമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലനു അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് എന്റെ പ്രധാന കര്‍ത്തവ്യമായി കാണുന്നില്ല. വാസ്തവത്തില്‍ സഭയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് താന്‍ കരുതുന്നു.

പ്രസംഗിക്കപ്പെടേണ്ടതും ഉച്ചത്തില്‍ സംസാരിക്കേണ്ടതും സുവിശേഷത്തിന്റെ സന്ദേശമാണെന്ന് മാര്‍പാപ്പ പറഞ്ഞു. എല്‍ജിബിടി വിഷയം, വനിതാ ഡീക്കന്മാരുടെ സാദ്ധ്യത, സിനഡാലിറ്റി, പരമ്പരാഗത ലത്തീന്‍ കുര്‍ബ്ബാന എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാര്‍പാപ്പ അഭിപ്രായം പറഞ്ഞു.

വിവാഹത്തെക്കുറിച്ചു താന്‍ ഇതിനകം തന്നെ സംസാരിച്ചിരുന്നു. വിവാഹമെന്ന കൂദാശയില്‍ പുരുഷനും സ്ത്രീയും അനുഗ്രഹിക്കപ്പെട്ടുള്ള സമര്‍പ്പണമാണെന്നും മാര്‍പാപ്പ പറഞ്ഞു.

സ്വവര്‍ഗ്ഗ വിവാഹങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് പരോക്ഷമായി മാര്‍പാപ്പയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.