ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചു എന്ന കുറ്റം ആരോപിച്ച് 12 പേരെ വിചാരണ തടവുകാരാക്കി

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചു എന്ന കുറ്റം ആരോപിച്ച് 12 പേരെ വിചാരണ തടവുകാരാക്കി

Breaking News Middle East

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചു എന്ന കുറ്റം ആരോപിച്ച് 12 പേരെ വിചാരണ തടവുകാരാക്കി

ഇറാനില്‍ ഇസ്ളാം മതം വിട്ട് ക്രിസ്തുയേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റിലായ 12 പേരെ വിചാരണയ്ക്കായി ഇസ്ളാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഉദ്യോഗസ്ഥര്‍ തടവിലാക്കി.

നൌഷഹറിലെ റവല്യൂഷണറി കോടതിയുടെ ഒന്നാം ബ്രാഞ്ചിലേക്ക് വിളിപ്പിച്ച 12 പേര്‍ കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ നൌഷഹറിലും അയല്‍ നഗരമായ ലുസിലും അറസ്റ്റു ചെയേയപ്പെട്ട 20 ക്രിസ്ത്യാനികളില്‍ ഉള്‍പ്പെട്ടവരായിരുന്നു.

എന്നാല്‍ ഇതില്‍ ജഹാംഗീര്‍, അലി ഖുനി, ഹമദ് മലാമരി, മലാലം എന്നിവരെ നേരത്തെ വിട്ടയച്ചിരുന്നുവെങ്കിലും കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും അറസ്റ്റു ചെയ്ത് തടങ്കലില്‍ വച്ചതിനുശേഷം കഴിഞ്ഞ 17-നു ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവര്‍ ചോദ്യം ചെയ്യലില്‍ ക്രൂരമായി പീഢിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം 12 പേരെയും ഇസ്ളാമിനു വിരുദ്ധമായി മതം പ്രചരിപ്പിക്കുക, വിദേശ സര്‍ക്കാരുമായി സഹകരിച്ചു എന്നീ കുറ്റങ്ങള്‍ക്കെതിരെ പ്രതിവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

എന്നാല്‍ എല്ലാ പ്രതികളും ഹാജരാകാത്തതിനാല്‍ വിചാരണ മാറ്റിവെച്ചു. ശിക്ഷാ നിയമത്തിലെ ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍ 500 പ്രകാരമാണ് ക്രിസ്ത്യാനികള്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അതനുസരിച്ച് നിരവധി ക്രിസ്ത്യാനികള്‍ക്ക് ഇതിനകം തന്നെ ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇത് മതസ്വാതന്ത്ര്യത്തിനെതിരായ പൂര്‍ണ്ണമായ കടന്നാക്രമണം എന്ന് വിശേഷിപ്പിക്കപ്പെട്ടു. തങ്ങളുടെ വാദത്തിനിടെ ഇവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നുവെന്ന് തിരിച്ചറിഞ്ഞു.

അവരുടെ ഫോണുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങളും അവരുടെ കൈവശം കണ്ടെത്തിയ സുവിശേഷ പ്രതികളും ഗ്രന്ഥങ്ങളും ഇതിനു തെളിവായി കണ്ടെത്തി.

12 പേരും ക്രിസ്ത്യന്‍ മതം പഠിപ്പിക്കാന്‍ ഗ്രൂപ്പുകള്‍ സ്വീകരിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നിഗമനം. ഇവരുടെ മോചനത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.