നെതന്യാഹു ഗാസയിലെത്തി; ഹമാസിനെ തീര്‍ത്തെന്ന് പ്രഖ്യാപനം

നെതന്യാഹു ഗാസയിലെത്തി; ഹമാസിനെ തീര്‍ത്തെന്ന് പ്രഖ്യാപനം

Breaking News Europe Middle East

നെതന്യാഹു ഗാസയിലെത്തി; ഹമാസിനെ തീര്‍ത്തെന്ന് പ്രഖ്യാപനം

യിസ്രായേല്‍ വിരുദ്ധരുമായി യുദ്ധം തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അപ്രതീക്ഷിതമായി ഗാസയിലെത്തി.

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ഗാസയിലെ കടല്‍ തീരത്ത് നിന്ന് ഇപ്രകാരം പ്രഖ്യാപിച്ചു. ഹമാസിനെ തീര്‍ത്തു ഹമാസ് ഇനി മടങ്ങി വരില്ല. ഇതു സംബന്ധിച്ചുള്ള വീഡിയോ അദ്ദേഹം തന്നെ എക്സില്‍ പങ്കുവെച്ചു.

യിസ്രായേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം നേരിട്ടറിയാനായിട്ടാണ് നെതന്യാഹു ചൊവ്വാഴ്ച ഗാസയിലെത്തിയത്. പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഒപ്പമുണ്ടായിരുന്നു.

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ഹെല്‍മറ്റും ധരിച്ച് സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ യിസ്രായേല്‍ സൈന്യം പുറത്തുവിട്ടപ്പോഴാണ് അതീവ രഹസ്യമായി നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് ലോകം അറിഞ്ഞത്.

യുദ്ധം അവസാനിച്ചാല്‍ ഹമാസ് ഇനി ഒരിക്കലും പലസ്തീനില്‍ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക ശേഷി യിസ്രായേലി സേന പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.