ഛത്തീസ്ഗഢിലെ എട്ട് ഗ്രാമങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി
ക്രിസ്ത്യാനികളോടുള്ള അസഹിഷ്ണത തീവ്രമാക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഛത്തീസ്ഗഢ് സംസ്ഥാനത്ത് സുക്മ ജില്ലയിലെ എട്ട് വില്ലേജ് കൌണ്‍സിലുകള്‍ നവംബര്‍ ആദ്യം ക്രിസ്ത്യാനികള്‍ അവരുടെ കമ്മ്യൂണിറ്റികളില്‍ തുടരുന്നത് നിരോധിക്കുന്നതിന് സംയുക്ത പ്രമേയം പാസ്സാക്കിയതായി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 17-ന് പാസ്സാക്കിയ സംയുക്ത പ്രമേയം 100 ക്രിസ്ത്യാനികളെ നേരിട്ട് ബാധിച്ചതായും ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവരുടെ ഗ്രാമം വിടുകയോ ചെയ്യേണ്ടി വരും.
അവര്‍ ഇതില്‍ പരാജയപ്പെട്ടാല്‍ അവരുടെ കൃഷിസ്ഥലങ്ങളും വസ്തുവകകളും സ്വത്തുക്കളും കൊള്ളയടിക്കപ്പെടും.
നവംബര്‍ 18-ന് ക്രിസ്ത്യാനികള്‍ ഇക്കാര്യം മിച്വാറിലെ ഗാദിരാസ് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സിഎസ് ഡബ്ളിയു റിപ്പോര്‍ട്ട് ചെയ്യുന്നു.
മാത്രമല്ല ക്രിസ്ത്യാനികളുടെ വിളവെടുപ്പ് അവരുടെ വയലുകളില്‍ നിന്നും കൊള്ളയടിക്കപ്പെടുകയുണ്ടായി. നവംബര്‍ 19-ന് ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം (സിസിഎഫ്) ഇക്കാര്യം സുക്മ ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അവര്‍ ഇപ്പോള്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും ക്രിസ്ത്യന്‍ കുടുംബങ്ങളെ ഗ്രാമങ്ങളിലെ വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതും മിച്ച്വാറിലെ ഒരു പള്ളി കെട്ടിടത്തില്‍ അഭയം പ്രാപിക്കുന്നതും തടയാന്‍ ഈ നടപടി പര്യാപ്തമായിരുന്നില്ല.
ഛത്തീസ്ഗഢിസെ ഗ്രാമ അധികാരികളുടെ ഈ പ്രവര്‍ത്തനങ്ങളെ സിഎസ്ഡബ്ളിയു അപലപിക്കുന്നു.
ക്രിസ്ത്യാനികളെ അവരുടെ ഗ്രാമങ്ങളില്‍ത്തന്നെ പാര്‍പ്പിക്കാനുള്ള നടപടിയെടുക്കുക, നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക ഭയമില്ലാതെ ക്രിസ്ത്യാനികള്‍ തങ്ങളുടെ വീടുകളില്‍ കഴിയാനും മറ്റും അധികാരികളോട് ആവശ്യപ്പെടുന്നു.
സിഎസ്ഡബ്ളിയു സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് പറയുന്നു.

