നൂറ് രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃ രാജ്യത്തേക്ക് കുടിയേറിയത്
1000ലധികം രാജ്യങ്ങളില്‍നിന്നുള്ള 31,000 യഹൂദരാണ് കഴിഞ്ഞ വര്‍ഷം മാതൃരാജ്യമായ യിസ്രായേലിലേക്ക് കുടിയേറിയതെന്ന് ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 2-ന് വൈകുന്നേരം ആരംഭിക്കുന്ന യഹൂദ പുതുവര്‍ഷത്തിന് (റോഷ് ഹഷാനി) മുന്നോടിയായി ഞായറാഴ്ച പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയവും യിസ്രായേലിനായുള്ള യഹൂദ ഏജന്‍സിയും 2023 സെപ്റ്റംബര്‍ 16-നും 2024 സെപ്റ്റംബര്‍ 19-നും ഇടയിലായി റഷ്യയില്‍നിന്നും 19,850 കുടിയേറ്റക്കാരും, യു.എസ്., കാനഡയില്‍നിന്നും 3,340 കുടിയേറ്റക്കാരും യിസ്രായേലിലേക്ക് കടന്നതായും അറിയിച്ചു. ഫ്രാന്‍സ്1,820, യുക്രൈന്‍ 980, ബെലാറസ് 975, യു.കെ. 560, അര്‍ജന്റീന 450, ജോര്‍ജിയ 310, ദക്ഷിണാഫ്രിക്ക 280, ബ്രസീല്‍ 250, ഉസ്ബക്കിസ്ഥാന്‍ 220, ജര്‍മ്മിനി 160, അസര്‍ബൈജാന്‍ 150, ഓസ്ട്രേലിയ 135, മെക്സിക്കോ 130, ഖസാക്കിസ്ഥാന്‍ 105 #ന്നിങ്ങനെയാണ് കുടിയേറ്റക്കാരായി വന്നവരുടെ കണക്കുകള്‍.
യിസ്രായേല്‍ ഏറ്റഴും വലിയ വെല്ലുവിളി നേരിടുന്ന സമയത്ത് 2023 ഒക്ടോബര്‍ 7 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരക്കണക്കിനു യഹൂദ ജനം തങ്ങളുടെ മാതൃ രാജ്യത്തേക്ക് കുടിയേറാനായി തിരഞ്ഞെടുത്തത് അഭിമാനകരമാണ്. ഇന്റഗ്രേഷന്‍ മന്ത്രി ഒഫീര്‍ സോഫര്‍ പറഞ്ഞു.

