കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി ഗവേഷകര്‍

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി ഗവേഷകര്‍

Breaking News India

കോവിഡ് ഭൂമിയെ മാത്രമല്ല ചന്ദ്രനെയും ബാധിച്ചതായി ഗവേഷകര്‍

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോള തലത്തില്‍ ഉണ്ടായ ലോക്ഡൌണ്‍ ചന്ദ്രനിലും പ്രതികരണങ്ങള്‍ സൃഷ്ടിച്ചതായി ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

ലോക്ഡൌണില്‍ ചന്ദ്രോപരിതല താപനിലയില്‍ ഗണ്യമായ ഇടിവുണ്ടായതായി അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍നിന്നുള്ള കെ. ദുര്‍ഗപ്രസാദും, ജി. അമ്പിളിയും നടത്തിയ പഠനത്തില്‍ പറയുന്നു.

റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ മാസിക നോട്ടീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാസയുടെ ലൂണാര്‍ റിസൈണന്‍സ് ഓര്‍ബിറ്ററില്‍നിന്നുള്ള ഡാറ്റാ വിശകലനം ചെയ്താണ് 2020ലെ ലോക്ഡൌണ്‍ കാലത്ത് താപനില കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്.

2017-നും 2023നും ഇടയിലായി ചന്ദ്രന് സമീപമുള്ള ആറ് വ്യത്യസ്ത ഇടങ്ങളിലെ രാത്രികാല ഉപരിതല താപനില വിശകലനം ചെയ്തു മറ്റു വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ഡൌണ്‍ മാസങ്ങളില്‍ ചന്ദ്രനിലെ താപനിലയില്‍ 8-10 കെല്‍വിന്‍ വ്യത്യാസം അനുഭവപ്പെട്ടതായി നിരീക്ഷിച്ചു.

ലോക്ഡൌണ്‍ കാലത്ത് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിലും എയ്റോസോളിലും ഉണ്ടായ കുറവ് ഭൂമിയില്‍നിന്ന് വുറന്തള്ളുന്ന വികിരണങ്ങളുടെ അളവില്‍ മാറ്റം വരുത്തിയതാകാം ഇതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.

ലോക്ഡൌണിനുശേഷം മനുഷ്യന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ചന്ദ്രന്റെ താപനില വര്‍ദ്ധിച്ചു. ഈ മാറ്റും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധത്തെ അടിവരയിടുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇത് പൂര്‍ണമായി മനസിലാക്കുന്നതിന് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.