ഹോണ്ടുറാസില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ജനങ്ങള്‍ കര്‍ത്താവിനെ തിരയുന്നു
തെഗുസിഹാല്‍വ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ ഹോണ്ടുറാസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. ഇപ്പോള്‍ പൊതുവേ ലഹരി മാഫിയ രാഷ്ട്രമെന്നു അറിയപ്പെടുന്ന ഹോണ്ടുറാസില്‍ 10 മില്യണ്‍ ആളുകളാണുള്ളത്.
ഇതില്‍ 60 ശതമാനം പേരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പ്രശസ്ത ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ വേള്‍ഡ് മിഷണറി പ്രസ്സ് കഴിഞ്ഞ 30 വര്‍ഷങ്ങളായി ഹോണ്ടുറാസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നതായി നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹെലന്‍ വില്യംസ് പറയുന്നു.
ജനത്തിനാവശ്യമായ സേവനങ്ങള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ സുവിശേഷവും പങ്കുവെയ്ക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രിയും സുവിശേഷ പരിപാടികളും സഭാ രൂപീകരണങ്ങളുമൊക്കെ സംഘടന ചെയ്യുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏകദേശം 30,000 ത്തോളം കുട്ടികള്‍ ഹൃദയം കൊണ്ടു പറഞ്ഞു ഞങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നു എന്ന്, വില്യംസ് പറയുന്നു.
അടുത്തിടെ യുവ സഹോദരിമാരെ പരിശീലിപ്പിച്ചെടുത്തു അവരെ സ്ത്രീകള്‍ക്കിടയിലേക്ക് സുവിശേഷവുമായി പറഞ്ഞയയ്ക്കുകയുണ്ടായി. ഈ മിഷന്‍ ഗ്രൂപ്പിനെ മിഷനെറ്റേഴ്സ് എന്നാണ് വിളിക്കുക. ബൈബിളുകള്‍ ക്രിസ്തീയ പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു.
ഒപ്പം അവര്‍ക്കാവശ്യമായ ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നു. ഇത്തരത്തില്‍ 150 വിശ്വാസികളെയാണ് നാലു ഗ്രാമങ്ങളിലേക്കു സുവിശേഷവുമായി അയച്ചിരിക്കുന്നത്. ഹോണ്ടുറാസില്‍ ഒട്ടനവധി സഭകള്‍ ഇതിനോടകം രൂപീകരിക്കുകയുണ്ടായി.
കര്‍ത്താവ് ജനത്തെ സ്നേഹിക്കുന്നു. നിരവധി സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു വില്യംസ് പറയുന്നു.

