മതപരിവര്‍ത്തന കേസ്: വൈസ് ചാന്‍സലര്‍ക്ക് ഇടക്കാല ജാമ്യം
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
പ്രയാഗ് രാജിലെ സാം ഫിഗിന്‍ബോട്ടം അഗ്രിക്കള്‍ച്ചര്‍, ടെക്നോളജി ആന്‍ഡ് സയന്‍സസ് സര്‍വ്വകലാശാല വിസി രാജേന്ദ്ര ബിഹാരിലാലിനാണ് ജാമ്യം ലഭിച്ചത്.
പണം വാഗ്ദാനം നല്‍കി ഫത്തേപൂരിലെ ഹരിഹര്‍ഗഞ്ച് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ തൊണ്ണൂറോളം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ എത്തിച്ചു എന്നതായിരുന്നു കേസ്.
യു.പി. സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ്, ജസ്റ്റിസ് ജെ.ബി. വര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
2023 ഡിസംബര്‍ 31 മുതല്‍ കസ്റ്റഡിയിലുള്ള ലാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല.
ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പരാമര്‍ശിച്ച സുപ്രീം കോടതി ജാമ്യത്തിന് ഈടാക്കുന്ന ബോണ്ട് 25,0000 രൂപയില്‍ കൂടാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അവഗണിച്ചാണ് ഹര്‍ജിക്കാരനെ അറസ്റ്റു ചെയ്തതെന്ന് രാജേന്ദ്ര ബിഹാരിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ വാദിച്ചു.