മാതാപിതാക്കളുടെ പാപം മാറാന്‍ പെണ്‍കുട്ടികളെ ദൈവങ്ങളുടെ ഭാര്യമാരാക്കുന്ന ഒരു നാട്
സ്വന്തം പാപം അകറ്റാന്‍ ലോക മനുഷ്യര്‍ ഇന്ന് പലവിധമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. ദേവന്മാര്‍ക്കും ദേവതകള്‍ക്കും പൂജകള്‍ അര്‍പ്പിച്ചും വഴിപാടുകള്‍ സമര്‍പ്പിച്ചുമൊക്കെയാണ് നിര്‍വൃതി അണയുന്നത്. എന്നാല്‍ വിചിത്രമായൊരു പ്രാചീന ദുരാചാരം ആഫ്രിക്കയിലുണ്ട്.
ട്രോകോസി എന്നാണ് ഈ സബ്രദായത്തിന്റെ പേര്. ഘാനയിലെ തോ ഗോയിലും ബെനിനിലും ചില ഗോത്രവിഭാഗങ്ങളുടെ ആചാരമാണിത്. 12 വയസ്സു തികഞ്ഞ പെണ്‍കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ദൈവങ്ങളുടെ ഭാര്യമാരാക്കുക എന്നതാണ് ഈ ആചാരത്തിന്റെ ഭാഗമാകുന്നവരുടെ നിയോഗം.
ചെയ്തുപോയ പാപങ്ങള്‍ക്കായി കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും ഇവര്‍ ബലി നല്‍കുന്നു. പക്ഷെ ചില ദൈവങ്ങള്‍ക്ക് മനുഷ്യരെയാണ് ആവശ്യം അതിനായി ജീവന്‍ ബലി നല്‍കുകയല്ല, മറിച്ച് ചെയ്തുപോയ തെറ്റില്‍നിന്നും മോചനം നേടാന്‍ ഒറ്റപ്പെട്ടു ജീവിക്കുക എന്നതാണ് ദൈവഹിതം.
അതായത് കുടുംബം ചെയ്ത പാപങ്ങള്‍ കഴുകി കളയാനായി സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ട് ആശ്രമങ്ങളില്‍ ശിഷ്ട ജീവിതം നയിക്കണം എന്നാണ് ആചാരം.
1998-ല്‍ ട്രോകോസി നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ 20 വര്‍ഷം പിന്നിട്ടപ്പോഴും ഇത് ചിലയിടങ്ങളിലും തുടരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി കുട്ടികളാണ് ഇങ്ങനെ ഭാര്യമാരായി ഒറ്റപ്പെട്ട് ബാല്യം നഷ്ടപ്പെട്ട് ആശ്രമങ്ങളില്‍ കഴിയുന്നത്. അച്ഛനമ്മമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കുട്ടികളെ ഈ ആചാരത്തിലേക്ക് തള്ളിവടുന്നത്. അതിനാല്‍ കുട്ടികളില്‍ പുറംലോകം കാണാതെ ജീവിച്ചു തീര്‍ക്കുക എന്നല്ലാതെ മറ്റു ഗതിയില്ല.
വിശുദ്ധ ബൈബിള്‍ പറയുന്നത് യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. ( 1 യോഹ.1:7) ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു (റോമര്‍ 3:23).
അതിനായി മനുഷ്യന്റെ പാപമോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ ജല സ്നാനം ഏല്‍ക്കണം.
അപ്പോസ്തോലന്മാരുടെ ഉപദേശം കേട്ടും ആത്മാവിലും സത്യത്തിലും ഉള്ള കൂട്ടായ്മ ആചരിച്ചും കര്‍ത്തൃ മേശയില്‍ പങ്കാളികളുമായി പ്രാര്‍ത്ഥനാ ജീവിതം നയിക്കണം. (അപ്പോ. പ്ര. 2:38-42)