പതിനായിരക്കണക്കിനു സുഡാനീസ് അടിമകളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കി ക്രിസ്ത്യന്‍ ഗ്രൂപ്പ്
കഴിഞ്ഞ വര്‍ഷം സുഡാനില്‍ 1500 പൌരന്മാരെ അടിമത്വത്തില്‍നിന്നും മോചിപ്പിക്കുവാന്‍ ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന നേതൃത്വം നല്‍കി.
സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ (സിഎസ്ഐ) എന്ന മാനുഷിക മതാവകാശ സംഘടനയാണ് മോചിപ്പിക്കാന്‍ സഹായിച്ചത്.
അവരുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലോ ക്രിമിനല്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടിയോ തട്ടിക്കൊണ്ടുപേവുകയോ അടിമകളാക്കപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്ത ആളുകളെയാണ് മോചിപ്പിക്കുവാന്‍ സഹായിച്ചത്.
സംഘടനയുടെ 30 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി ലക്ഷത്തിലധികം പേരാണ് ഇതുവരെ ഇത്തരത്തില്‍ മോചിതരായത്.
ദക്ഷിണ സുഡാനിലെ ക്രിസ്ത്യാനികളും തദ്ദേശീയ മതങ്ങളുടെ അനുയായികളും തട്ടിക്കൊണ്ടുപോകലിനും ലൈംഗിക അതിക്രമത്തിനും ശാരീരിക അതിക്രമത്തിനും ഇരകളാകുന്നു.
ഇവരില്‍ ഏറിയ പങ്കും അടിമക്കച്ചവടക്കാരാല്‍ പീഢനം അനുഭവിക്കുന്നവരാണ്. 1990കളിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് പിന്നീട് സുഡാനില്‍നിന്നും ദക്ഷിണ സുഡാന്‍ എന്ന രാഷ്ട്രം വേര്‍പിരിഞ്ഞു സ്ഥാപിക്കപ്പെട്ടു.
ദക്ഷിണ സുഡാനില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. സുഡാനില്‍ മുസ്ളീം ഭൂരിപക്ഷവും ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയി അടിമകളാക്കുന്ന രീതി വര്‍ഷങ്ങളായുണ്ട്.
ഇവിടെ വളരെ അപകടകരമായാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

