ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാം; രാജ്യത്ത് പുതിയ സാങ്കേതിക വിദ്യ വരുന്നു

ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാം; രാജ്യത്ത് പുതിയ സാങ്കേതിക വിദ്യ വരുന്നു

Breaking News India

ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാം; രാജ്യത്ത് പുതിയ സാങ്കേതിക വിദ്യ വരുന്നു
ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് കണക്ഷനില്ലാതെതന്നെ ഫോണില്‍ വീഡിയോ സ്ട്രീം ചെയ്യാന്‍ കഴിയുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ ഫീച്ചര്‍ രാജ്യത്ത് അവതരിപ്പിക്കുന്നു.

ഡയറക്ട്-ടു-മൊബൈല്‍ (ഡി2 എം) ബ്രോഡ്കാസ്റ്റിംഗ് സാങ്കേതിക വിദ്യയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടിലെ ടെലിവിഷന്‍ ചാനലുകള്‍ ആസ്വദിക്കുന്നതുപോലെ മൊബൈല്‍ ഫോണില്‍ നേരിട്ട് ടിവി ചാനലികള്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാറ്റാ നഷ്മില്ലാതെ ഒ.ടി.ടി ഉള്ളടക്കവും ആസ്വദിക്കാം. ഡി2 ബ്രോഡ്കാസ്റ്റിംഗ് സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങള്‍ ഉടന്‍ രാജ്യത്ത് 19 നഗരങ്ങളില്‍ ആരംഭിക്കുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര പറയുന്നത്.

ഒരു ബില്യണിലധികം മൊബൈല്‍ ഉപകരണങ്ങളിലേക്കെത്താന്‍ ഡി2എം ബ്രോഡ്കാസ്റ്റിംഗ് സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സേവനം ലഭിക്കാനായി ആ സാങ്കേതിക വിദ്യ സപ്പോര്‍ട്ട് ചെയ്യുന്ന ചിപ്പുകളോ ഡോംഗിളോ സ്മാര്‍ട്ട് ഫോണുകളില്‍ ചേര്‍ക്കേണ്ടി വരും. തുടക്കത്തില്‍ ഡോംഗിളുകളായിരിക്കും വിപണിയിലെത്തുക.

ഫീച്ചര്‍ അവതരിപ്പിക്കാനായി നിലവില്‍ ഔപചാരികമായ ഒരു ടൈംലൈന്‍ സജ്ജീകരിച്ചിട്ടില്ല.

3 ദശലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ഡിജിറ്റല്‍ ആക്സ് വിപുലീകരിക്കുന്നതില്‍ ഈ സാങ്കേതിക വിദ്യ പ്രധാനമാണെന്നും ഈ മേഖലയില്‍ രാജ്യത്തിന് ഒരു മുന്‍ നിരക്കാരനാകാന്‍ കഴിയുമെന്നും ഡി2 എംമുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ഇന്‍ഡസ്ട്രി കോണ്‍ക്ളേവില്‍ സംസാരിച്ച വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.