മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു
മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും (മെന) വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിലും അസമാധാനത്തിനിടയിലും ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ശക്തമായി നടക്കുന്നതായി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സംഘടനാ നേതാവ് വെളിപ്പെടുത്തുന്നു.
മെന ലീഡര്‍ഷിപ്പ് സെന്ററിന്റെ ഫാദി ഷറൈഹ പറയുന്നത്: മെനയില്‍ യേശുവിനെ ആവശ്യമുള്ള ആളുകളാല്‍ നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയില്ലാതെ മരിക്കുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്ന അടിസ്ഥാനപരമായി മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ജനസംഖ്യയുടെ 95 ശതമാനം അക്രൈസ്തവരാണ്.
ഈ പശ്ചാത്തലത്തില്‍ ഒരു ശുഭകരമായ വാര്‍ത്തയാണ് നമുക്ക് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് എ വിന്‍ഡ് ഇന്‍ ദി ഹൌസ് ഓഫ് ഇസ്ളാം എന്ന പുസ്തകത്തില്‍ ഡേവിഡ് ഗാരിസണ്‍ എഴുതിയിട്ടുണ്ട്. അറബ് ലോകത്തുടനീളമുള്ള ക്രിസ്റ്റ്യാനിറ്റിയിലേക്കുള്ള മുസ്ളീം മുന്നേറ്റങ്ങളെക്കുറിച്ച് ഗാരിസണ്‍ പഠിക്കുകയും തന്റെ പുസ്തകത്തില്‍ കണ്ടെത്തലുകള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചുരുങ്ങിയത് 1000 മുസ്ളീങ്ങളെങ്കിലും യേശുക്രിസ്തുവിനെ സ്വീകരിക്കാനായി സ്നാനമേറ്റതായി അദ്ദേഹം വിവരിക്കുന്നു. എതിര്‍പ്പുകള്‍ക്കിടയിലും അറബ് ലോകത്ത് സുവിശേഷം പ്രചരിക്കുന്നു.
ഇന്ന് ജെയിംസിനെയും മൈക്കിളിനേക്കാളും മുഹമ്മദിന്റെയും അഹമ്മദിന്റെയും പേരുള്ള പാസ്റ്റര്‍മാരെ എനിക്കറിയാം. കാനഡയില്‍പോലും ഷറൈഹ കൂട്ടിച്ചേര്‍ക്കുന്നു.
മെന ലീഡര്‍ഷിപ്പ് സെന്റര്‍ സുവിശേഷ ദൌത്യത്തിന് ക്രിസ്ത്യന്‍ നേതാക്കള്‍ക്കായി വിവിധ പരിശീലനങ്ങള്‍ നല്‍കുന്നു. ഉദാഹരണത്തിന് അറബിയിലും ഇംഗ്ളീഷിലും വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ കോഴ്സ് നടത്തുന്നു.
കുറഞ്ഞത് പരിശീലനം നേടിയ 80 പേരെങ്കിലും പതിനായിരത്തിലധികം ആളുകളിലേക്ക് സുവിശേഷ ദൌത്യവുമായി പോകുവാന്‍ ഈ ഡിജിറ്റല്‍ കോഴ്സ് സഹായിക്കുന്നു.

