ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

Breaking News Others USA

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

പെന്‍സില്‍വാനിയ: ബൈബിള്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ 207 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഫിലാഡെല്‍ഫിയായില്‍ പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള എബിഎസ് ചൊവ്വാഴ്ച തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് പുതിയ പ്രസിഡന്റും സിഇഒയുമായ ഡോ. ജെണിഫര്‍ ഹോളോറനെ നിയമിച്ചതായി പ്രഖ്യാപിച്ചു.

നേരത്തെ വിക്ളിഫ് ബൈബിള്‍ ട്രാന്‍സ്ളേറ്റേഴ്സ് യു.എസ്എച്ചില്‍ വിവിധ റോളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹോളോറന്‍ മാര്‍ച്ച് 1-ന് തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്ന് എബിഎസ് ബോര്‍ഡ് ചെയര്‍ കാതറിന്‍ ബാണ്‍ഹാര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

പ്രോഫഷണല്‍ അനുഭവം, സേവക നേതൃത്വ മനോഭാവം, ബൈബിളിനോടുള്ള അഗാധമായ അഭിനിവേശം, നൂതനാശയങ്ങള്‍ പിന്തുടരുന്നതിനുള്ള വലിയ ഊര്‍ജ്ജം എന്നിവയുടെ സവിശേഷമായ സംയോജനമാണ് ഹോളോറനെ ഈ സ്ഥാനത്തു കൊണ്ടുവന്നത്. ബാണ്‍ഹാര്‍ട്ട് പറഞ്ഞു.

വിക്ളിഫിലെ നേതൃത്വപരമായ റോളിനു പുറമേ മിസിയോ നെക്സസ്, മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ്പ് യു.എസ്എ, പാര്‍ട്ട്ണേഴ്സ് ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ സംഘടനകളുടെ ബോര്‍ഡുകളിലും ഹോളോറന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിര്‍ജീനിയ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സ്ഥാപനമായ റീജന്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് സ്ട്രാറ്റജിക് ലീഡര്‍ഷിപ്പില്‍ ഡോക്ടറേറ്റ് നേടിയ ഹോളോറന്‍ സെന്‍ട്രല്‍ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2013-ല്‍ കം ഓണ്‍ ഹോം എന്ന പേരില്‍ ഒരു ക്രിസ്ത്യന്‍ ആല്‍ബം പുറത്തിറക്കുകയും ഗായികയായും ഗാനരചയിതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.