നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

Asia Breaking News Top News

നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

ഇസ്ളാമബാദ്: ലക്ഷക്കണക്കിനു അഫ്ഗാനിസ്ഥാന്‍കാര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും അഫിഗാനിസ്ഥാന്‍ സര്‍ക്കാരിന്റെയും നയങ്ങളില്‍ വെന്തുരുകയാണ്.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം 1.7 ദശലക്ഷം അഫ്ഗാനികളുടെ ജീവിതം തുലാസിലായി. താലിബാന്‍ ഭരണത്തിന്റെ അസ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും ഭയന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപെട്ട ഇവര്‍ എങ്ങുമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടുമാസംകൊണ്ട് രേഖകളില്ലാത്ത അഫ്ഗാനികളെ കൂട്ടത്തോടെ നാടുകടത്തുകയുണ്ടായി. പാക്കിസ്ഥാനില്‍ ജനിച്ചവരോ പ്രത്യേക ഇമിഗ്രേഷന്‍ വിസകളോ ഉള്ളവരും കൂട്ടത്തില്‍ കുടുങ്ങി. ഇവരില്‍ നല്ലൊരു ശതമാനവും ക്രൈസ്തവരുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ എഫ്എംഐയുടെ നെഹമ്യാവ് പറയുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ താമസിക്കുന്ന 45,0000 അഫ്ഗാനികള്‍ ഇതുവരെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ അവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റശേഷം പാക്കിസ്ഥാനില്‍ തീവ്രവാദപ്രവര്‍ത്തനം 25 ശതമാനം വര്‍ദ്ധിച്ചതാണ് നാടുകടത്തലിനു കാരണമായി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.

ഇപ്പോള്‍ തണുപ്പുകാലമാണ്. പാക്കിസ്ഥാനിലെ അഫ്ഗാന്‍ ക്രിസ്ത്യാനികളും ദുരിതക്കടലിലാണ്. പാക്കിസ്ഥാനിലെ തദ്ദേശീയ സഭകളെ എഫ്എംഐ പിന്തുണയ്ക്കുന്നുണ്ട്. വര്‍ഷങ്ങളായി അഫ്ഗാന്‍ പൌരന്മാര്‍ക്കിടയില്‍ തങ്ങള്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും വന്ന മാതാപിതാക്കള്‍ കര്‍ത്താവിങ്കലേക്കു കടന്നുവരുന്നുമുണ്ട്.

അവരുടെ മക്കള്‍ പാക്കിസ്ഥാനില്‍ ജനിച്ചു വളര്‍ത്തപ്പെട്ടവരാണ്. എന്നാല്‍ അവരും ഇപ്പോള്‍ ജീവിതത്തിന്റെ നിലനില്‍പിനായി പൊരുതുകയാണ്. പാക്കിസ്ഥാനിലെ മുഴുവന്‍ അഫ്ഗാന്‍ സഭാ വിശ്വാസികളും ഇപ്പോള്‍ താലിബാന്‍ ഭീകര സംഘടനയുടെ ഭരണത്തില്‍ കീഴിലേക്കു ആനയിക്കപ്പെടുകയാണ്.

തീര്‍ച്ചയായും ഒരു പ്രതിസന്ധി ഘട്ടമാണ് ഇത്, കര്‍ത്താവിന് എന്തോ ഉദ്ദേശ്യമുണ്ട്. ദുഃഖകരമായ സാഹചര്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്നവരും സുവിശേഷകരുമായിത്തീര്‍ന്ന അഫ്ഗാന്‍ പൌരന്മാര്‍ സ്വന്ത ദേശത്തും കര്‍ത്താവ് അവരെ ഉപയോഗിക്കും എന്നതില്‍ തര്‍ക്കമില്ല.

അനേകരെ ക്രിസ്തുവിങ്കലേക്കു നയിക്കാന്‍ ഈ പീഢിത ക്രൈസ്തവരെ ദൈവം ഉപയോഗിക്കുവാന്‍ ദൈവമക്കളുടെ പ്രാര്‍ത്ഥന ചോദിക്കുകയാണ് നെഹമ്യാവ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.