ക്രിസ്ത്യാനികളെ വേര്‍തിരിച്ചു നിര്‍ത്തി വെടിവെച്ചു; 11 മരണം

ക്രിസ്ത്യാനികളെ വേര്‍തിരിച്ചു നിര്‍ത്തി വെടിവെച്ചു; 11 മരണം

Africa Breaking News

മൊസംമ്പിക്കില്‍ ക്രിസ്ത്യാനികളെ വേര്‍തിരിച്ചു നിര്‍ത്തി വെടിവെച്ചു; 11 മരണം
മപുട്ടോ: തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസംബിക്കില്‍ ഒരു ഗ്രാമത്തില്‍ തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വേര്‍തിരിച്ചു നിറുത്തിയതിനുശേഷം വെടിവെച്ചു കൊന്നു.

കാംബോ ഡെല്‍ഗാഡോ പ്രവിശ്യയിലെ മൊസിബോംവ ഡ പ്രൈയയ്ക്കു സമീപം നാക്വിറ്റെംഗ്രി ഗ്രാമത്തിലാണ് നിഷ്ഠൂര കൊലപാതകം നടത്തിയത്. ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ട ആയുധധാരികള്‍ ഗ്രാമത്തിലെത്തുകയും ക്രിസ്ത്യാനികളായവരൊക്കെ ആരാണ് എന്നു ചോദിക്കുകയും അവരെ തിരഞ്ഞു പിടിച്ചു നിര്‍ത്തിയ ശേഷം വെടിവെയ്ക്കുകയുമായിരുന്നുവെന്നും ഇന്റര്‍നാഷണല്‍ ചാരിറ്റി എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന മാധ്യമങ്ങളോട് പറഞ്ഞു.

2017 മുതല്‍ ഈ ഏരിയ തീവ്രവാദികളുടെ നിയന്ത്രണത്തിലാണെന്ന് ഇവിടെനിന്നുള്ള മിഷണറിയായ ഫ്രയര്‍ ബോവാന്‍ടുര പറഞ്ഞു. നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ചില വര്‍ഷങ്ങള്‍കൊണ്ട് കാബോ ഡെല്‍ ഗാഡോയിലും സമീപപ്രദേശങ്ങളിലും 5000 ത്തോളം പേര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ജീവനെ ഭയന്ന് ഏകദേശം 10 ലക്ഷം ആളുകള്‍ പാലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.