യുക്രൈനിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്കുനേരെ റഷ്യന്‍ ആക്രമണം

യുക്രൈനിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്കുനേരെ റഷ്യന്‍ ആക്രമണം

Breaking News Europe

യുക്രൈനിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്കുനേരെ റഷ്യന്‍ ആക്രമണം

ക്വീവ്: യുക്രൈനില്‍ കഴിഞ്ഞ 18 മാസമായി ജനം കഠിനമായ ദുരിതത്തിലാണ്. റഷ്യന്‍ യുദ്ധം മൂലം രാജ്യത്തിന്റെ സമ്പദ് ഘടന തന്നെ അവതാളത്തിലായി. പതിനായിരക്കണക്കിനു ആളുകളാണ് നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്തത്.

എങ്ങും മതിയായ ഭക്ഷണമോ കുടിവെള്ളമോ ഇല്ല. ഈ കഠിനമായ ഘട്ടത്തില്‍ പ്രമുഖ ക്രിസ്ത്യന്‍ സുവിശേഷ സംഘടനയായ സ്ളാവിക് ഗോസ്പല്‍ അസോസിയേഷന്‍ ദുരിതങ്ങളനുഭവിക്കുന്ന ജനങ്ങളുടെ ഇടയില്‍ അവര്‍ക്ക് ആവശ്യമായ സഹായ ഹസ്തങ്ങള്‍ നീട്ടിക്കൊണ്ടിരിക്കുന്നുണ്ട്.

യുക്രൈനിലെ ചില ചര്‍ച്ചുകളുടെ സഹകരണത്തോടുകൂടിയാണ് സഹായങ്ങള്‍ ചെയ്യുന്നത്. യുക്രൈനിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ആക്രമണങ്ങള്‍ക്ക് വിധേയമായതായി എസ് ജിഎ നേതാവ് എറിക് മോക്ക് പറയുന്നു.

ഇതുമൂലം വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. റഷ്യയുടെ ഈ ക്രൂര നടപടി അവസാനിപ്പിക്കണം. ദൈവമക്കളോട് പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു.

യുദ്ധം ആരംഭിച്ചശേഷം 16 ദശലക്ഷത്തിലധികം ഭക്ഷണങ്ങളും 1800 ടണ്ണിലധികം സഹായങ്ങളും ഞങ്ങള്‍ യുക്രൈന്‍ മണ്ണില്‍ എത്തിച്ച് വിതരണം ചെയ്തു മോക്ക് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.