യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു

യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു

Asia Breaking News

യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്ത യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചു

റഷ്യ തങ്ങളുടെ രാജ്യം ആക്രമിച്ചതിനുശേഷമുള്ള നാലു വര്‍ഷത്തിനുള്ളില്‍ പാലായനം ചെയ്യപ്പെട്ട യുക്രേനിയക്കാര്‍ യൂറോപ്പിലുടനീളം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചതായി യൂറോപ്യന്‍ ക്രിസ്ത്യന്‍ മിഷന്‍ ഇന്റര്‍നാഷണല്‍ (ഇസിഎംഐ) റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധത്തെത്തുടര്‍ന്ന് വിനാശകരമായി കുടിയിറക്കപ്പെട്ടവര്‍ യൂറോപ്പിലുടനീളം സുവിശേഷ സാക്ഷികളുടെ അപ്രതീക്ഷിത കൂട്ടമായി മാറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഴത്തിലുള്ള വേദനയും നഷ്ടവും പേറുന്ന യുക്രേനിയന്‍ വിശ്വാസികള്‍ അവര്‍ പോകുന്നയിടത്തെല്ലാം ക്രിസ്തുവിന്റെ പ്രത്യാശയും വഹിക്കുന്നു.

ഇസിഎംഐ പറഞ്ഞു. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചതിനുശേഷം ദശലക്ഷക്കണക്കിനു യുക്രേനിയക്കാര്‍ക്ക് അവരുടെ വീടുകള്‍ വിട്ട് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

പീഢനം ആദിമ ക്രിസ്ത്യാനികളെ ചിതറിച്ചപ്പോള്‍ അവര്‍ പോയിടത്തെല്ലാം സുവിശേഷം വ്യാപിപ്പിച്ചു.

ബാപ്റ്റിസ്റ്റുകളില്‍ മാത്രം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യൂറോപ്പിലുടനീളം ഏകദേശം 160 ചര്‍ച്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.