ക്രൈസ്തവര്‍ക്ക് ശുഭ പ്രതീക്ഷ: ഇന്തോനേഷ്യയില്‍ ആരാധനാലയങ്ങള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലഘൂകരിക്കുന്നു
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ പ്രഖ്യാപനവുമായി മതകാര്യ മന്ത്രി. ആരാധനാലയങ്ങള്‍ക്കുള്ള ഭാരമേറിയ പെര്‍മിറ്റ് ചട്ടങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ .
ഒന്നിലധികം ശുപാര്‍ശകളുടെ ഇന്തോനേഷ്യയുടെ ആവശ്യകതകള്‍ സഭകള്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയതായി മതകാര്യമന്ത്രി യാക്ത് ചോലില്‍ ക്വമസ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ പദ്ധതി മിതത്വത്തിന്റെയും സഹിഷ്ണതയുടെയും ദൃഷ്ടാന്തമാകുമെന്നും അതിനാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരായ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പിനെ ലഘൂകരിക്കുമെന്നും ക്വമസ് പ്രതീക്ഷ അര്‍പ്പിക്കുന്നു. “ഇത് ശ്രേഷ്ഠതയെക്കുറിച്ചല്ല, മറിച്ച് ഒരു വ്യക്തി തന്റെ മതത്തിന്റെ പഠിപ്പിക്കലുകള്‍ ശരിയായി മനസ്സിലാക്കുന്നില്ലെന്ന് കാണിക്കുന്നു. ഒരാള്‍ എത്രത്തോളം മതം മനസ്സിലാക്കുന്നുവോ അത്രയധികം സഹിഷ്ണതയുള്ള ആളാകുന്നു” ക്വമസ് പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം ആരാധനാലായം നിര്‍മ്മിക്കുന്നതിന് സഭകള്‍ മത മന്ത്രാലയത്തില്‍നിന്നും ഫോറം ഫോര്‍ റിലിജിയസ് ഹാര്‍മണിയില്‍ (എഫ് കെ യു ബി) നിന്നും അംഗീകാരം നേടിയിരിക്കണം.
മതകാര്യ മന്ത്രിയുടെ പുതിയ പ്രഖ്യാപനം ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരില്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രൈസ്തവ പീഢനത്തില്‍ ലോകത്ത് 33-ാം സ്ഥാനത്താണ് ദ്വീപു രാഷ്ട്രമായ ഇന്തോനേഷ്യ.
27.7 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയില്‍ 10.7 ശതമാനം മാത്രമാണ്, ബാക്കി ഹിന്ദുക്കളും ബുദ്ധമതക്കാരും മറ്റുമുള്ളത്.

